
എംഎൽഎയെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി വേണോ? നിയമസഭ ചട്ടം പറയുന്നതിങ്ങനെ
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ സബ് ജയിലില്‍ എത്തിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
എം എൽ എ അറസ്റ്റ് ചെയ്താൽ സ്പീക്കറെ ഉടൻ അറിയിക്കണമെന്നാണ് നിയമസഭ ചട്ടം. സ്പീക്കറുടെ അനുമതി വാങ്ങാതെ നിയമസഭ പരിസരത്തിനുള്ളിൽ വച്ച് യാതൊരു അറസ്റ്റും നടത്താൻ പാടുള്ളതല്ല എന്നാണ് നിയമസഭ ചട്ടം 164 ൽ പറയുന്നത്.
അംഗത്തിൻ്റെ അറസ്റ്റ്, തടവിലാക്കൽ മുതലായവയെ പറ്റി സ്പീക്കർക്ക് അറിയിപ്പ് നൽകൽ സംബന്ധിച്ച് നിയമസഭ ചട്ടം പറയുന്നത് ഇങ്ങനെ;
” ഒരംഗത്തെ , ഒരു ക്രിമിനൽ കുറ്റത്തിൻ മേലോ, ഒരു ക്രിമിനൽ കുറ്റത്തിനോ അറസ്റ്റ് ചെയ്യുമ്പോഴോ കോടതി തടവ് ശിക്ഷക്ക് വിധിക്കുമ്പോഴോ ഒരു എക്സിക്യൂട്ടിവ് ഉത്തരവ് മൂലം തടവിൽ ആക്കുമ്പോഴോ, അതത് സംഗതി പോലെ, ഉത്തരവിടുന്ന ജഡ്ജിയോ, മജിസ്ട്രേറ്റോ, എക്സിക്യൂട്ടിവ് അതോറിറ്റിയോ, ആയത് സംഗതി പോലെ, അറസ്റ്റിനോ തടവിലാക്കുന്നതിനോ കുറ്റസ്ഥാപനത്തിനോ ഉള്ള കാരണങ്ങളും കൂടാതെ അദ്ദേഹത്തെ തടങ്കിലാക്കുകയോ, തടവിൽ പാർപ്പിക്കുകയോ ചെയ്തിട്ടുള്ള സ്ഥലവും കാണിച്ച് മൂന്നാം പട്ടികയിലുള്ള ഫോറത്തിൽ വിവരം ഉടനടി സ്പീക്കറെ അറിയിക്കണം”.