നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പിന്റെ ഭാഗമായി മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.
പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായി നാല് മാധ്യമ അവാർഡുകളും, മികച്ച റിപ്പോർട്ടർ (അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ), മികച്ച വീഡിയോഗ്രാഫർ, മികച്ച ഫോട്ടോഗ്രാഫർ എന്നിവർക്കായി ആറ് വ്യക്തിഗത അവാർഡുകളും നൽകും.
10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഓരോ അവാർഡും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ജനുവരി 22ന് വൈകുന്നേരം 4 മണിക്ക് മുമ്പ് സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 33 എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷാ ഫോമും മാർഗനിർദ്ദേശങ്ങളും www.niyamasabha.org ൽ ലഭിക്കും. അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 7 മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കും.