സമ്പന്നൻമാരായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ പിണറായി വിജയൻ 29-ാം സ്ഥാനത്ത്. പിണറായിക്ക് ബാധ്യതകളില്ല. ആസ്തി 1.18 കോടി.
28 സംസ്ഥാനങ്ങളിലെയും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാതടെ ആസ്തി വിവരങ്ങളടങ്ങിയ റിപ്പോർട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസാണ് ഇന്നലെ പുറത്തിറക്കിയത്.
സമ്പന്നൻമാരിൽ ഏറ്റവും മുന്നിൽ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു ആണ്. 931.83 കോടിയാണ് ആസ്തി. ബാധ്യത 10.32 കോടിയും.
ഏറ്റവും പിന്നിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ്. 15.38 ലക്ഷമാണ് ആസ്തി.ബാധ്യതകളില്ല.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആസ്തി 51.93 കോടിയും ബാധ്യത 23.76 കോടിയും ആണ്. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആസ്തി 30.04 കോടിയും ബാധ്യത 1.30 കോടിയും.
മ ബാധ്യതകളില്ലാത്ത മുഖ്യമന്ത്രിയാണ് ഡൽഹി മുഖ്യമന്ത്രിയും. അതിഷിയുടെ ആസ്തി 1.41 കോടിയാണ്.
Great disclosure that makes it obvious the real fact that remains in disguise for the reason that Mamta deedi could trounce her opponents through the simplicity maintained in her life, a phenomenon obsolutely impossible anywhere else in this country now.