ഇന്ത്യൻ ടീം അഴിച്ച് പണിയും.മെൽബൺ ടെസ്റ്റിലെ ദയനിയ തോൽവിയെ തുടർന്ന് ഇന്ത്യൻ ടീമിൽ അഴിച്ചു പണിക്ക് പരിശീലകൻ ഗൗതം ഗൗഭീർ തയ്യാറെടുക്കുന്നു.
യുവ പ്രതിഭകളെ ടീമിൽ കൊണ്ട് വരാനാണ് ഗംഭീറിൻ്റെ നീക്കം. സഞ്ജു സാംസണിനേയും സായ് സുദർശനേയും ഇന്ത്യൻ ടീമിലേക്ക് വിളിച്ചേക്കും. സഞ്ജുവിനെ ടെസ്റ്റിലേക്ക് പരിഗണിക്കുന്നുണ്ടെന്ന സൂചന ഗംഭീർ നേരത്തെ നൽകിയിരുന്നു.
ആക്രമണോൽസുകതയോടെ കളിക്കുന്ന സഞ്ജു ടീമിലെത്തിയാൽ ഗുണം ചെയ്യും എന്ന അഭിപ്രായക്കാരനാണ് ഗംഭീർ. ഓസീസ് പരമ്പരക്ക് ശേഷമാകും അഴിച്ച് പണി നടക്കുക.
ബുമ്രക്ക് പിന്തുണ നൽകാൻ പേസ് നിരയിലും അഴിച്ച് പണി ഉണ്ടാകും. അർഷ്ദീപ് സിങ്ങാണ് പരിഗണന ലിസ്റ്റിൽ മുൻപിൽ.
മോശം ഫോമിൽ കളിക്കുന്ന രോഹിത് ശർമക്കും വീരാട് കോലിക്കും വിശ്രമം അനുവദിച്ചേക്കും. സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കൽ പ്രഖ്യാപനം നടത്തും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
ബാറ്റ്സ്മാരുടെ ഉത്തരവാദിത്വം ഇല്ലായ്മ ആയിരുന്നു മെൽബണിലെ ദയനിയ തോൽവിയുടെ പ്രധാന കാരണം. കരിയറിലെ ആദ്യത്തെ ഓസ്ട്രേലിയൻ പര്യടനം കളിക്കുന്ന യശസ്വി ജയ്സ്വാളും നിതിഷ് റെഡ്ഡിയും കാണിച്ച പോരാട്ട വീര്യം സീനിയർ കളിക്കാരിൽ നിന്നും ഉണ്ടായില്ല.
ഒപ്പം തുടർച്ചയായ ഫീൽഡിംഗ് പിഴവുകളും കൂടി ഇന്ത്യൻ താരങ്ങളുടെ ഭാഗത്ത് നിന്ന് വന്നത് ഓസ്ട്രേലിയക്ക് സഹായമായി. രണ്ടാം ഇന്നിംഗ്സിൽ 91 റൺസിന് 6 വിക്കറ്റ് പോയ ഓസിസിനെ 234 റൺസ് വരെ എത്തിച്ചത് ഫീൽഡിങ്ങിൽ വരുത്തിയ പിഴവുകൾ ആയിരുന്നു.
ഓസ്ട്രേലിയയെ പോലെ കരുത്തരായ എതിരാളികൾക്കെതിരെ അർധാവസരങ്ങൾ പോലും മുതലാക്കേണ്ടത് വളരെ പ്രധാനമാണ് എന്നിരിക്കെയാണ് ഫിൽഡിംഗിൽ തുടർ പിഴവുകൾ ഇന്ത്യ വരുത്തിയത്.