National

യുപിയില്‍ ബിജെപിക്ക് വോട്ട് നല്‍കുമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ കൊലപ്പെടുത്തി

കര്‍ഹാല്‍: തിരഞ്ഞെടുപ്പിനിടെ യുപിയെ ഞെട്ടിച്ച് കൊലപാതക വാര്‍ത്തയും. മെയിന്‍പുരിയിലെ കര്‍ഹാല്‍ അസംബ്ലി മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് 23 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രഥമദൃഷ്യാ തന്നെ ഇത് കൊലപാതകം തന്നെയാണെന്ന് വ്യക്തമാണ്. രണ്ട് ദിവസം മുന്‍പ് കാണാതായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം രാഷ്ട്രീയോ പ്രേരിതമാണെന്നാണ് കുടുംബത്തിന്റെ ആരോപണമെന്നാണ് മെയിന്‍പുരി പോലീസ് സൂപ്രണ്ട് (എസ്പി), വിനോദ് കുമാര്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടിയുടെ കൊലയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ കുട്ടിയുടെ പിതാവ് പരാതി നല്‍കി. പ്രശാന്ത് യാദവ്, മോഹന്‍ കതേരിയ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവരെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി.

മൂന്ന് ദിവസം മുമ്പ് പ്രശാന്ത് യാദവ് തങ്ങളുടെ വീട്ടില്‍ വന്ന് ഏത് പാര്‍ട്ടിക്കാണ് വോട്ട് നല്‍കുന്നതെന്ന് പ്രതി ചോദിച്ചിരുന്നുവെന്ന് ഇരയുടെ പിതാവ് ആരോപിച്ചു. തന്റെ കുടുംബത്തിന് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിച്ചതിനാല്‍ തന്നെ ബിജെപി ചിഹ്നമായ താമരയ്ക്കാണ് വോട്ട് ചെയ്യുന്നതെന്ന് ഞങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ യാദവ് തന്റെ മകളം ഭീഷണിപ്പെടുത്തുകയും സമാജ്വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. യുവതിയുടെ മരണത്തില്‍ സമാജ്വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. വളരെ നീചമായ കുറ്റകൃത്യമാണ് ഇതെന്നും കടുത്ത ശിക്ഷാ തന്നെ പ്രതികള്‍ക്ക് വേണമെന്നും ബിജെപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *