News

ഉമ തോമസ്: തലയ്ക്ക് പരിക്ക് ഗുരുതരം, എങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ല: മെഡിക്കല്‍ ബുള്ളറ്റിൻ

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ തയാറാക്കിയിരുന്ന താല്‍ക്കാലിക സ്റ്റേജില്‍ നിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസിൻ്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതർ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി.

വീഴ്ച്ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിക്കുകയും ചെയ്തിട്ടുള്ളതിനാൽ ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടാകുകയും ചെയ്‌തിട്ടുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. അതേസമയം, നിലവിൽ രോഗി തീവ്ര പരിചരണവിഭാഗത്തിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. തലയുടെ പരിക്ക് ഗുരുതരമാണെങ്കിൽകൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാൽ ജോണി അറിയിച്ചു.

മെഡിക്കല്‍ ബുള്ളറ്റിൻ പറയുന്നത് ഇങ്ങനെ:

കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ വച്ചുണ്ടായ ഉയരത്തിൽ നിന്നുള്ള വീഴ്‌ചയെത്തുടർന്നാണ് ശ്രീമതി ഉമാ തോമസിനെ റിനൈ മെഡിസിറ്റിയുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന അവരുടെ ജി.സി.എസ് സ്കോർ 3 ആയിരുന്നു. അടിയന്തിരമായി രോഗിയെ വെൻറിലേറ്ററിലേക്ക് മാറ്റുകയും എക്‌സ് റേ, സി. ടി സ്‌കാൻ എന്നിവയടക്കമുള്ള വിദഗ്ദ പരിശോധനകൾക്ക് വിധേയയാക്കുകയും ചെയ്‌തു.

സി. ടി സ്‌കാനിൽ തലക്ക് Grade 2 Diffuse Axonal injury തായി കണ്ടെത്തി. കൂടാതെ സെർവിക്കൽ സ്പൈനിലും പരിക്കുകൾ കണ്ടെത്തി. വീഴ്ച്ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിക്കുകയും ചെയ്തിട്ടുള്ളതിനാൽ ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടാകുകയും ചെയ്‌തിട്ടുണ്ട്.

റിനൈ മെഡിസിറ്റിയിലെ ന്യൂറോ സർജൻ ഡോ. മിഷാൽ ജോണി, ഓർത്തോപീഡിക് സർജറി വിഭാഗത്തിലെ ഡോ. ബാബു ജോസഫ്, ഡോ. ജെസ്റ്റീൽ, ജനറൽ ആൻ്റ്” ലാപ്പറോസ്കോപ്പിക്” സർജറി വിഭാഗത്തിലെ ഡോ, രാഹുൽ ചന്ദ്രൻ, കാർഡിയോളജിസ്‌റ്റ് ഡോ രഞ്ജുകുമാർ ബി.സി, ഒഫ്‌താൽമോളജി വിഭാഗത്തിലെ ഡോ. രേഖ ജോർജ്ജ്, ഇ.എൻ.ടി സർജൻ ഡോ. പൂജ പ്രസാദ്, (ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഗൗതം ചന്ദ്രൻ, പ്ലാസ്റ്റിക് സർജൻ ഡോ. മധു കെ. എസ്, മെഡിക്കൽ ഡയറക്ടറും ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലി സ്റ്റുമായ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്ത് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് രോഗിയെ ചികിത്സിക്കു ന്നത്.

നിലവിൽ രോഗി തീവ്ര പരിചരണവിഭാഗത്തിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. തലയുടെ പരിക്ക് ഗുരുതരമാണെങ്കിൽകൂടി അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോ. മിഷാൽ ജോണി അറിയിച്ചു.

പ്രാഥമികമായി എടുത്ത സി.ടി സ്‌കാനിൽ അസ്ഥികൾക്ക് ഗുരുതരമായ ഒടിവുകൾ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകൾക്ക് തുന്നലുകളുൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാൻ സാധിക്കുകയുള്ളൂ.

uma thomas medical bulletin

Leave a Reply

Your email address will not be published. Required fields are marked *