National

അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍

ഡല്‍ഹി: വഞ്ചനാ കേസ് പുറത്ത് വന്നതിന് പിന്നാലെ വ്യവസായി ഗൗതം അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും അദാനിയും ഒരുമിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യയില്‍ അവര്‍ വളരെ സുരക്ഷിതരാണ്.

അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും വേണം, അതേസമയം അദ്ദേഹത്തിന്റെ സംരക്ഷകനും സെബി ചെയര്‍പേഴ്സണുമായ മാധബി പുരി ബച്ചിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അന്വേഷണം ആരംഭിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അക്കാര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും മോദി സര്‍ക്കാര്‍ അദാനിയെ സംരക്ഷിക്കുമെന്നും അതിനാല്‍ ഇന്ത്യയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ കേസ് അന്വേഷിക്കുകയോ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും രാഹുല്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *