സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മംഗലപുരം പോലീസാണ് കേസെടുത്തത്. സിപിഎം നൽകിയ പരാതിയിലാണ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏരിയ സെക്രട്ടറിയായിരുന്ന മധു ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് കണ്ടതോടെ ഏരിയ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. തുടർന്ന് ബിജെപിയിൽ ചേർന്ന മധുമുല്ലശ്ശേരിക്കെതിരെ ഏരിയ സമ്മേളനത്തിന് പിരിച്ച പണം തട്ടിയെടുത്തെന്ന് പരാതി നൽകുകയായിരുന്നു.
4.80 ലക്ഷം രൂപ മധു തിരിച്ചടയക്കാനുണ്ടെന്നും ലോക്കൽ സെക്രട്ടറിമാർ പിരിച്ചെടുത്ത നൽകിയ പണമാണ്, അത് തിരിച്ചു കിട്ടിയ മതിയാകൂ എന്നും സിപിഎം ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അതാത് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതായി ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചു.
മംഗലപുരം ഏരിയ സമ്മേളനങ്ങൾക്കിടെ ജില്ലാ സെക്രട്ടറിയുമായ അകൽച്ചയാണ് മധുവും ജില്ലാ നേതൃത്വവും രണ്ടുവഴിക്കായത്. പിന്നീട് മധു ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു.