
തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാരാണ് കൗൺസിലറെ വിവരമറിയിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നാട്ടുകാരാണ് കൗൺസിലറെ വിവരം അറിയിച്ചത്.
അമ്മ കട്ടിലിലും മകൻ തറയിൽ കമിഴ്ന്ന് കിടക്കുന്ന തരത്തിലുമായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.