കർദ്ദിനാൾ മാർ കൂവക്കാട്ടിന് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം

കർദ്ദിനാൾ മാർ കൂവക്കാട്ടിന് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം. തിരുവനന്തപുരം ലൂർദ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകുന്നത്.

ഇന്ന് രാത്രി 10.30 ന് ലൂർദ് ഫൊറോന പള്ളി എ പി ജെ എം ഹാളിൽ ആണ് സ്വീകരണ ചടങ്ങിൽ ഡോ ശശി തരൂർ എം.പി മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.

തുടർന്ന് കർദ്ദിനാളിൻ്റെ മുഖ്യകാർമികത്വത്തിൽ പിറവി തിരുനാൾ തിരുകർമ്മങ്ങളും വിശുദ്ധ കുർബാനയും നടക്കും.ഇന്ത്യയിൽ നിന്നും നേരിട്ട് കർദിനാൾ പദവിയിലെത്തുന്ന ആദ്യ വൈദികനെന്ന ബഹുമതിയാണ് ജോർജ് കൂവക്കാട്ടിന് സ്വന്തമായത്.

വൈദികനെ നേരിട്ട് കർദിനാൾ പദവിയിലെത്തുന്നതിന് സഭയിൽ തടസമില്ല. ഇന്ത്യക്ക് പുറത്തുനിന്നുള്ള വൈദികർ കർദിനാൾമാരായി ഉയർത്തപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയിൽ ഈ നിരയിലേക്കുയരുന്ന ആദ്യ വൈദികനെന്ന അത്യപൂർവമായ നിയോഗമാണ് ജോർജ് കൂവക്കാട്ടിന് ലഭിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments