വിജയരാഘവൻ പറഞ്ഞത് പാർട്ടി നിലപാട്; പിന്തുണയുമായി സിപിഎം നേതാക്കൾ

MV govindan and A Vijaraghavan

തിരുവനന്തപുരം: സിപിഎം പിബി അംഗം എ. വിജയരാഘവൻ നടത്തിയ പരാമർശങ്ങളിൽ പിന്തുണയുമായി സിപിഎം നേതാക്കൾ. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്ലിം വർഗീയവാദികളുടെ പിന്തുണയോടെയാണെന്ന പരാമർശത്തിനാണ് സിപിഎമ്മിന്റെ പിന്തുണ.

ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചാൽ അത് മുസ്ലിം സമുദായത്തിനെതിരായ വിമർശനമല്ലെന്നും എ. വിജയരാഘവൻറെ പ്രസംഗത്തിലെ പരാമർശത്തിൽ തെറ്റില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി പറഞ്ഞു. ഗോവിന്ദൻ. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. പരാമർശത്തിനൊപ്പം പാർട്ടി ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

”ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലിംകൾക്കെതിരല്ല. ആർ.എസ്.എസ് വിമർശനം ഹിന്ദുക്കൾക്കും എതിരല്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ശക്തിയായി വരുന്നു. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മുസ്ലിം സമുദായത്തിൽ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലിം വർഗീയവാദത്തിന്റെ പ്രധാന വിഭാഗമായി ജമാഅത്തെ ഇസ്‌ലാമിയും ഭീകരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായി എസ്.ഡി.പി.ഐയും നിൽക്കുന്നു.

ജമാഅത്തിന്റെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും ഇവർ സഖ്യക്ഷികളായാണു പ്രവർത്തിച്ചത്. ഇതു ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കും” -എം.വി. ഗോവിന്ദൻ പറഞ്ഞു.

നേരത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയും വിജയരാഘവൻറെ പരാമർശത്തെ ന്യായീകരിച്ച് രഗത്തുവന്നു. പാർട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവൻ പ്രസംഗത്തിൽ പറഞ്ഞത്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വർഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കേരളത്തിൽ ഒരു തരത്തിലുള്ള വർഗീയവാദവും അനുവദിക്കില്ലെന്നും ശ്രീമതി പറഞ്ഞു.

വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്. അത്തരം പ്രവർത്തനം കേരളത്തിൽ നടത്താൻ അനുവദിക്കില്ല. അത് ഹിന്ദു വർഗീയവാദികളായാലും മുസ്‌ലിം വർഗീയവാദികളായാലും സിപിഎം ശക്തമായ നടപടിയെടുക്കുമെന്നും ശ്രീമതി പറഞ്ഞു.

വിജയരാഘവൻ പറഞ്ഞത്

”വയനാട്ടിൽ നിന്ന് രണ്ടുപേർ വിജയിച്ചു. രാഹുൽ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലിം വർ?ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽ ഗാന്ധി ഇവിടെനിന്ന് ഡൽഹിക്കെത്തുമോ? അദ്ദേഹമല്ലേ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ്? പ്രിയങ്ക ഗാന്ധി ഇവിടെ വന്നപ്പോൾ ആരെല്ലാമായിരുന്നു അവരുടെ ഓരോ ഘോഷയാത്രയുടേയും മുന്നിലും പിന്നിലും ന്യൂനപക്ഷ വർ?ഗീയതയിലെ ഏറ്റവും മോശപ്പെട്ട ഘടകങ്ങൾ, തീവ്രവാദ ഘടകങ്ങളും വർഗീയ ഘടകങ്ങളും അതിലുണ്ടായില്ലേ? – സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്റെ ഈ പരാമർശങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Vasudevan A K
Vasudevan A K
2 hours ago

RSS / ബിജെപി നിയന്ത്രിക്കുന്ന, സംഘ പരിവാർ സംഘടനകൾ പോലെ തന്നെ അപകടകാരികൾ ആണ്, മുസ്ലിം ലീഗ് നിയന്ത്രണത്തിൽ ഉള്ള SDPI, Popular Front, PDP, ജമാഅത്തു തുടങ്ങിയ വർഗീയ കക്ഷികളും.
അതുപോലെ തന്നെ വർഗീയത പ്രചരിപ്പിക്കുന്ന ചില ക്രിസ്ത്യൻ സംഘടനകളും കേരളത്തിൽ പ്രവർത്തിക്കുന്നു.
കേരളം ഉൾപ്പെടെ നമ്മുടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ജാതി /മതവും രാഷ്ട്രീയവും തമ്മിൽ ഉള്ള വേർ തിരിവ് കുറഞ്ഞു വരുകയാണ്.