മാർപാപ്പക്കെതിരെ വധശ്രമം; ഇറാഖിലുണ്ടായ ദുരനുഭവവുമായി ആത്മകഥ

Pope reveals he was almost assassinated in Iraq

3 വർഷം മുൻപ് 2021 ഇറാഖ് സന്ദർശനത്തിനിടെ തന്നെ ബോംബ് സ്‌ഫോടനത്തിൽ വധിക്കാൻ ശ്രമമുണ്ടായെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വെളിപ്പെടുത്തൽ. 2021 മാർച്ചിൽ മൊസൂൾ സന്ദർശിക്കുന്നതിനിടെ സ്‌ഫോടക വസ്തുക്കൾ നിറച്ച ട്രക്കുമായി ഒരു വനിത ചാവേർ ആക്രമണത്തിന് ഒരുങ്ങി നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിഭാഗം വിവരം നൽകിയെന്നും വത്തിക്കാൻ, ഇറാഖി സുരക്ഷാ സേന തടഞ്ഞതിനെതുടർന്ന് അവ ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചെന്നുമാണ് മാർപാപ്പയുടെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം 88 വയസ്സ് പൂർത്തിയാക്കുന്ന മാർപാപ്പയുടെ ഉടൻ പുറത്തിറങ്ങുന്ന തന്റെ ആത്മകഥയിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ. ”ഹോപ്പ്: ദി ഓട്ടോബയോഗ്രഫി’ എന്ന പേരിൽ 2025 മഹാജൂബില് വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14നാണ് ആത്മകഥ പ്രകാശനം ചെയ്യുന്നത്. 80ലേറെ രാജ്യങ്ങളിൽ പ്രകാശന ചടങ്ങ് നടക്കും. ഇതിലെ ചില ഭാഗങ്ങളാണ് ഒരു ഇറ്റാലിയൻ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്.

ഇറ്റാലിയൻ ദിനപത്രമായ കൊറിയർ ഡെല്ല സെറയാണ് ‘ഹോപ്പ്: ദി ഓട്ടോബയോഗ്രഫി’യുടെ ചില ഭാഗങ്ങൾ പുറത്തുവിട്ടത്. 2021 ലെ കോവിഡ് കാലഘട്ടത്തിലും ഐസിസ് ഭീകരർ ശക്തരായിരുന്ന സമയത്തുമായിരുന്നു പോപ്പിന്റെ ഇറാഖ് സന്ദർശനം. ഇറാഖിലെ ഐസിസ് പ്രദേശങ്ങളിൽ നിന്ന് ക്രിസ്ത്യൻ സമൂഹം ആട്ടിയോടിക്കപ്പെട്ടിരുന്ന സമയം. ഇത്തരമൊരു ഭീഷണിയുണ്ടായെങ്കിലും മാർപാപ്പയുടെ സന്ദർശനം കനത്ത സുരക്ഷയിൽ പൂർത്തീകരിക്കുകയായിരുന്നു. അന്ന് മൊസൂളിലെ ആക്രമണത്തിൽ തകർന്ന ഒരു പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നുകൊണ്ട്, മുസ്ലീം തീവ്രവാദികൾ തങ്ങൾക്കെതിരായ അനീതികൾ പൊറുക്കാനും പുനർനിർമിക്കാനും ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെ ക്രിസ്ത്യാനികളോട് അഭ്യർത്ഥിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments