കെ.എൻ. ബാലഗോപാലിൻ്റേത് ബഡായി ബജറ്റോ? കെ.എസ്.എഫ്.ഇയില്‍ (KSFE) പ്രഖ്യാപിച്ചതും നടന്നതും

KN Balagopal about KSFE

ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റേത് ബഡായി ബജറ്റോ എന്ന സംശയമാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങളുടെ പുരോഗതി പരിശോധിച്ചാല്‍ ഉയരുക. ഇപ്പോള്‍ 2025- 26 ലെ ബജറ്റിൻ്റെ തയ്യാറെടുപ്പിലാണ് ആണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കഴിഞ്ഞ ബജറ്റിൽ (2024-25) ബാലഗോപാൽ പ്രഖ്യാപിച്ചതും നടന്നതുമായ കാര്യങ്ങളെ പറ്റി മലയാളം മീഡിയ ലൈവ് ഇതിനകം മൂന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തു.

ക്ഷേമ പെൻഷൻ, പങ്കാളിത്ത പെൻഷൻ, ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഷയങ്ങൾ സംബന്ധിച്ച് 2024- 25 ലെ ബജറ്റിൽ പ്രഖ്യാപിച്ചതും അതിൽ എന്തൊക്കെ നടന്നു എന്ന കാര്യങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇത്തവണ കേരള സ്റ്റേറ്റ് ഫിനാൻഷ്യൻ എൻ്റർപ്രൈസിനെ ( KSFE ) കുറിച്ച് ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനവും അതിൽ നടന്ന കാര്യങ്ങളും പരിശോധിക്കുകയാണ്.

ബജറ്റ് ഖണ്ഡിക 537 ൽ KSFE യെ കുറിച്ചുള്ള ബാലഗോപാലിൻ്റെ പ്രഖ്യാപനം ഇങ്ങനെ – “2024-25 ൽ 50 പുതിയ ബ്രാഞ്ചുകൾ തുടങ്ങാൻ ലക്ഷ്യമിടുന്നു”. ഒക്ടോബർ 15 ന് നിയമസഭയിൽ പുതിയ കെഎസ്എഫ്ഇ ബ്രാഞ്ചുകളെ സംബന്ധിച്ച് ഉമ തോമസ് എംഎൽഎ ബാലഗോപാലിനോട് ചോദ്യം ഉന്നയിച്ചു.

ഉമ തോമസിൻ്റ ചോദ്യം – “കഴിഞ്ഞ ബജറ്റിൽ 50 പുതിയ കെ എസ് എഫ് ഇ ബ്രാഞ്ചുകൾ ആരംഭിക്കും എന്ന് പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിൽ എത്ര ബ്രാഞ്ചുകൾ ആരംഭിച്ചിട്ടുണ്ട്?
കെ.എൻ. ബാലഗോപാലിൻ്റെ മറുപടി : പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചിട്ടില്ല.

ബജറ്റ് പ്രഖ്യാപനങ്ങളിൽ ഭൂരിഭാഗവും കടലാസിൽ ഉറങ്ങുന്നു എന്ന് ചുരുക്കം. ബാലഗോപാലിൻ്റെ ബജറ്റുകൾ ബഡായി ബജറ്റ് ആയി മാറുന്നുവെന്ന് വ്യക്തം.

KSFE assembly question and answer

Read Also:

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments