Technology

അന്തര്‍വാഹിനിയില്‍ നിന്ന് ഇന്ത്യ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം

ഡല്‍ഹി: അന്തര്‍ വാഹിനിയില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ. പരീക്ഷണം സമ്പൂര്‍ണ്ണ വിജയം തന്നെ ആയിരുന്നു.ന്യൂക്ലിയര്‍ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഘട്ടില്‍ നിന്നാണ് അരിഘട്ടില്‍ നിന്ന് 3,500 കിലോമീറ്റര്‍ ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യന്‍ നാവികസേന ബുധനാഴ്ച പരീക്ഷണ വിധേയമാക്കിയത്. കെ-4 മിസൈല്‍ പരീക്ഷണ വിജയം ഇന്ത്യയുടെ ആണവശക്തിയെ വിളിച്ചോതുന്നതാണ്.

കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നാവികസേന നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശാഖപട്ടണം ആസ്ഥാനമായുള്ള കപ്പല്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ഓഗസ്റ്റില്‍ ഇന്ത്യന്‍ നാവികസേന അന്തര്‍വാഹിനി ഉള്‍പ്പെടുത്തിയിരുന്നു. മിസൈലിന്റെ പരീക്ഷണത്തിന് മുമ്പ്, ഡിആര്‍ഡിഒ വെള്ളത്തിനടിയിലുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് മിസൈല്‍ തൊടുക്കുന്നതിനുള്ള വിപുലമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ നാവികസേനയുടെ ആയുധപ്പുരയിലുള്ള രണ്ട് ആണവ അന്തര്‍വാഹിനികളാണ് ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘട്ടും. ഈ മാസം ആദ്യം, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അതിന്റെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിന്റെ പരീക്ഷണം 2024 നവംബര്‍ 16-ന് ഒഡീഷ തീരത്ത് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് വിജയകരമായി നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *