രാജ്ഭവനിൽ ക്രിസ്മസ് വിരുന്നൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുത്തില്ല

Governor arif mohammad khan host christmas party

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാജ്ഭവനിൽ വിരുന്നൊരുക്കി. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ നേതാക്കൾ, ഇദ്യോഗസ്ഥർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു. വൈകിട്ട് ആറുമണിയോടെയാണ് പരിപാടികൾ ആരംഭിച്ചത്.

ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 5 ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചിരുന്നത്. ഈ മാസം 13 നാണ് 5 ലക്ഷം അനുവദിച്ചത്. നവംബർ 27 ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി അനുമതി നൽകിയതോടെ ബാലഗോപാൽ പണം അനുവദിക്കുകയായിരുന്നു.

മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുത്തില്ല

അതേസമയം, ഗവർണ്ണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് രാജ്ഭവനിലെ ആഘോഷത്തിൽ ചീഫ് സെക്രട്ടറി പങ്കെടുത്തു. സർക്കാറിൻറെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നിൽ പങ്കെടുത്തു. ഗവർണ്ണറും സർക്കാറുമായുള്ള ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല.

രാജ്ഭവൻ മുറ്റത്ത് പന്തലിട്ടാണ് വിരുന്നൊരുക്കിയത്. ചടങ്ങിന്റെ ഭാഗമായി ഗവർണർ കേക്ക് മുറിക്കുകയും സ്‌കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹാരിസ് ബീരാൻ എം. പി., ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ. വി. തോമസ്, ചാണ്ടി ഉമ്മൻ എം.എൽ.എ, ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വി. ഹരി നായർ, മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ, പാളയം ഇമാം ഷുഹൈബ് മൗലവി, ലത്തീൻ കത്തോലിക്ക അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ, ക്യൂസാറ്റ് വൈസ് ചാൻസിലർ ഡോ എം. ജുനൈദ് ബുഷറി, എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി. ടി. അരവിന്ദ്കുമാർ, എ.പി. ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ കെ. ശിവപ്രസാദ്, എഴുത്തുകാരൻ ജോർജ് ഓണക്കൂർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments