2024-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / യുനാനി / അഗ്രിക്കൾച്ചർ / ഫിഷറീസ് / ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് എൻവിയൺമെന്റൽ സയൻസ് / ബി.ടെക് ബയോ ടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേയ്ക്കുള്ള നാലാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം ഡിസംബർ 17 ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ചശേഷമുള്ള അന്തിമ അലോട്ട്മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് : www.cee.kerala.gov.in, 0471 2525300.
2024-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേയ്ക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് പട്ടികയും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഡിസംബർ 10നുള്ള വിജ്ഞാപന പ്രകാരമായിരുന്നു അപേക്ഷ നല്‍കാൻ അവസരം നല്‍കിയിരുന്നത്. www.cee.kerala.gov.in വെബ്സൈറ്റിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300.