Kerala Government News

ഹയർ സെക്കൻഡറി അധ്യാപക നിയമനം: തസ്തികമാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 13

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകളിലേക്ക് തസ്തികമാറ്റം വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ മറ്റ് അധ്യാപകർക്കും ജീവനക്കാർക്കും ഹയർ സെക്കൻഡറി അധ്യാപകരാകാനുള്ള അവസരമാണിത്. ജൂലൈ 13 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 ഡിസംബർ 29 മുതൽ 2025 മാർച്ച് 30 വരെയുള്ള ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സർക്കാർ സ്കൂളുകളിലെ യോഗ്യരായ ഹൈസ്കൂൾ അസിസ്റ്റന്റുമാർ (എച്ച്.എസ്.എ), യു.പി/എൽ.പി. സ്കൂൾ അസിസ്റ്റന്റുമാർ (യു.പി.എസ്.എ/എൽ.പി.എസ്.എ), ഹയർ സെക്കൻഡറി വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് എന്നിവർക്കാണ് തസ്തികമാറ്റത്തിന് അപേക്ഷിക്കാൻ അർഹതയുള്ളത്.

അപേക്ഷകർ www.hscap.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിയമനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അടങ്ങിയ ഔദ്യോഗിക സർക്കുലർ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ഈ സർക്കുലർ ശ്രദ്ധാപൂർവ്വം വായിച്ച് യോഗ്യതയും മറ്റ് നിബന്ധനകളും ഉറപ്പുവരുത്തേണ്ടതാണ്.