തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ മേനംകുളം ആറാട്ട് വഴിയിൽ വാടകയ്ക്ക് താമസിയ്ക്കുന്ന ഉത്തർപ്രദേശ് സ്വദേശിയുടെ 9 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ അസം സ്വദേശിയായ മുഹീബുള്‍ റഹ്മാൻ (40) പിടിയില്‍. ഈമാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീടിന് സമീപത്തെ കടയിലെ തൊഴിലാളിയാണ് മുഹീബുള്‍ റഹ്മാൻ.
പെണ്‍കുട്ടി അന്നേ ദിവസം ഉച്ചയ്ക്ക് 12.30 മണിയോടെ പഠിയ്ക്കുന്ന സ്കൂളിൽ നിന്നും വീട്ടിൽ മടങ്ങി എത്തിയ സമയം വീടിന് സമീപത്തെ വീട്ടിലേക്ക് വിളിച്ച് മൊബൈലിൽ നഗ്ന ദൃശ്യങ്ങൾ കാണിയ്ക്കുകയും, ശരീരത്തിൽ ലൈംഗിക സ്വഭാവത്തോടെ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. കഴക്കൂട്ടം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.