CrimeNews

ഗുണ്ടകൾക്കൊപ്പം മദ്യപിച്ച് തമ്മിലടിച്ച് പൊലീസുകാർ

തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം പുതുതായി ആരംഭിച്ച ഹോട്ടലിൽ വെച്ച് പോലീസുകാരുടെ തമ്മിലടി. ബ്ലൂ കാസിൽ എന്ന ഹോട്ടൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹോട്ടലുടമ നടത്തിയ സൽകാരത്തിലാണ് പോലീസുകാരുടെ കൈയാങ്കളി.

നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളുടെ സാന്നിദ്ധ്യത്തിലായിരുന്നു പോലീസുകാരുടെ മദ്യലഹരിയിലെ ആക്ഷനുകൾ. സ്ഥലത്ത് ഒരു എസ്.പിയും കുടുംബസമേതം ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

തിരുവനന്തപുരം പേരൂർക്കട വഴയില റോഡിലാണ് പുതിയ ഹോട്ടൽ. പരസ്പരം പോരടിച്ചവരിൽ ഒരാൾ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ സിഐയും മറ്റെയാൾ ക്രൈംബ്രാഞ്ചിലുമാണ്. സർക്കിൾ ഇൻസ്‌പെക്ടർമാർ തമ്മിലുള്ള അടിയിൽ കീഴുദ്യോഗസ്ഥരും പങ്കെടുത്തുവെന്നുള്ള സൂചനയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *