അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

പിറവം സ്കൂൾ അധ്യാപകൻ പോക്സോ കേസ്

എറണാകുളം പിറവത്ത് എയ്ഡഡ് സ്‌കൂൾ അധ്യാപകനെതിരെ പോക്‌സോ കേസ്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഉപജില്ല കലോത്സവം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അധ്യാപകൻ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. നവംബർ 14നാണ് കേസിനാസ്പദമായ സംഭവം.

കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്ന യാത്രയിൽ ഒപ്പം മറ്റൊരു വിദ്യാർത്ഥിനിയും അവരുടെ അമ്മയും ഉണ്ടായിരുന്നു. ഇവരെ വഴിയിലിറക്കി വിട്ടതിന് ശേഷം പെൺകുട്ടിയുടെ വീട്ടിലേക്ക് കൊണ്ടാക്കാൻ പോകുന്നതിനിടെയാണ് ഉപദ്രവിച്ചതെന്നാണ് പരാതി.

പിറവം പോലിസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്നത് മുളന്തുരുത്തി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ്. കേസ് അന്വേഷണം പുരോഗമിക്കുന്നതായാണ് പോലീസ് അറിയിച്ചത്. അധ്യാപകനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യുവജന സംഘടനകൾ ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments