പെരിന്തൽമണ്ണയിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് നഴ്സിങ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിനി നേഹയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു അപകടം. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ വെച്ച് ഈ അപകടം നടക്കുന്നത്
21 കാരിയായ നേഹ ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു അപ്പോൾ പിറകിലായി വന്നക്രെയിൻ ഇവർ യൂട്ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തെ ഇടിച്ചിടുകയായിരുന്നു. സ്‌കൂട്ടറിൽ ഉണ്ടായിരുന്ന രണ്ടുപേരും വീണു. ക്രെയിന്റെ പിൻഭാഗത്തെ ടയർ നേഹയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു.
മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടിൽ അഷർ ഫൈസലുമായി കഴിച്ച ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. ഇരുവർക്കും നേഹയുടെ പിതൃസഹോദരിയുടെ വെട്ടത്തൂർ കാപ്പിലെ വീട്ടിൽ വെള്ളിയാഴ്ച സൽക്കാരം ഒരുക്കിയിരുന്നു. അൽഷിഫ നഴ്സിങ് കോളജിൽ മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ നേഹയെ, കോളജിലെത്തി അഷർ ഫൈസൽ കൂട്ടിക്കൊണ്ടുപോയി സൽക്കാരം കഴിഞ്ഞ് കോളജിൽതന്നെ കൊണ്ടുവിടാനെത്തിയപ്പോഴാണ് അപകടം.
അപകടം നടന്ന ഭാഗത്ത് ഡിവൈഡറുള്ളതിനാൽ വേഗംകുറച്ച് തിരിക്കാനിരിക്കെയാണ് പിന്നിൽ അമിതവേഗത്തിലെത്തിയ ക്രെയിൻ സ്കൂട്ടറിലിടിച്ചത്. റോഡിൽ തെറിച്ചുവീണ നേഹ ക്രെയിനിന്റെ അടിയിൽപെടുകയായിരുന്നു. അഷർ ഫൈസൽ മറുഭാഗത്തേക്കും വീണു. ഗുരുതര പരിക്കേറ്റ നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും മിനിറ്റുകൾക്കകം മരിച്ചു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. നിയ, സിയ എന്നിവരാണ് നേഹയുടെ സഹോദരിമാർ.
പൂക്കോട്ടൂർ സ്വദേശിയാണ് നേഹ. അൽഷിഫ കോളേജ് ഓഫ് നഴ്‌സിങ്ങിലെ നഴ്‌സിംഗ് വിദ്യാർത്ഥിയാണ്. സംഭവം നടന്ന ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ നേഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിലൂടെ വേഗത്തിൽ ക്രെയിൻ ഓടിച്ചുപോകുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.