ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ( ഐഎസ്ആര്‍ഒ ) നാസയും സഹകരിച്ചുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള ബഹിരാകാശ യാത്ര പരിശീലനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായി. പ്രൈമറി ക്രൂ അംഗമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയും ബാക്കപ്പ് ക്രൂ അംഗമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും അമേരിക്കയില്‍ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയതായി ഔദ്യോഗിക പ്രസ്താവനയിലാണ് ഐ.എസ്ആ.ര്‍.ഒ വ്യക്തമാക്കി.
2026 അവസാനത്തോടെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയെ അടയാളപ്പെടുത്തുന്ന ഇന്ത്യയുടെ അഭിമാന യാത്രയാണ്.