CrimeNews

പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറി; സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു! ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: പാനൂര്‍ മുളിയാത്തോട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കൂട്ടാളിയുടെ നില ഗുരുതരം. പുത്തൂര്‍ സ്വദേശി 25 വയസ്സുള്ള ഷെറിനാണ് മരിച്ചത്. മുളിയാത്തോട് സ്വദേശി വിനീഷ് (24) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. സിപിഎം പ്രവര്‍ത്തകരായ ഇരുവരെയും സ്ഫോടനത്തെ തുടർന്ന് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആകെ നാലുപേർക്കാണ് ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റതായാണ് അറിയുന്നത്.

മരിച്ച ഷെറിന്റെ മുഖത്തിനാണ് പരിക്കേറ്റിരുന്നത്. വിനീഷിന്റെ ഇരുകൈപ്പത്തികളും തകർന്നു. വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. പാനൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ആരോപണം.

പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മുളിയാന്തോട് ആളൊഴിഞ്ഞ വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് സ്ഫോടനം നടന്നത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *