Kerala Government News

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ജനുവരി 22 ന് ; പണിമുടക്ക് നോട്ടിസ് നൽകി സെറ്റോ

സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 22നു സെറ്റോയുടെ നേതൃത്വത്തില്‍ പണിമുടക്കുന്നതുമായി ബന്ധപ്പെട്ടു നോട്ടീസ് നല്‍കി. ചീഫ് സെക്രട്ടറിക്കാണ് പണിമുടക്ക് നോട്ടിസ് നൽകിയത്.

ക്ഷാമബത്ത(19%), ലീവ് സറണ്ടർ, ശമ്പള പരിഷ്ക്കരണം കുടിശ്ശികയാക്കിയ ആനുകൂല്യങ്ങൾ തിരികെ നൽകുക,
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക,01/07/2024 മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സർക്കാർ വിഹിതത്തോടെ മെഡിസെപ്പ് നടപ്പാക്കുക, പൊതു- ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക,സെക്രട്ടേറിയറ്റ് ദ്രോഹ ഭരണ പരിഷ്ക്കാര ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

അന്നേ ദിവസം സി പി ഐ സർവീസ് സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകക്ഷിയും പ്രതിപക്ഷവും ഒരുമിച്ച് പണിമുടക്ക് പ്രഖ്യാപിച്ച അപൂർവതക്ക് കൂടി സാക്ഷ്യം വഹിക്കുകയാണ് ജനുവരി 22 .

One Comment

  1. Government employees salaries are over board. It is time the upward salary revisions should be stopped.

    Files are moving slow and government need to monitor it acceleration.

Leave a Reply

Your email address will not be published. Required fields are marked *