കസാക്കിസ്ഥാന്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍. ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന വധശ്രമത്തില്‍ ഡൊണാള്‍ഡ് ട്രംപിന് പരിക്കേറ്റിരുന്നു. ഒരു ഉച്ചകോടിക്ക് ശേഷം കസാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ അഭിപ്രായത്തില്‍, ട്രംപ് ഇപ്പോള്‍ സുരക്ഷിതനല്ല.
നിര്‍ഭാഗ്യവശാല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ചരിത്രത്തില്‍ വിവിധ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അദ്ദേഹം (ട്രംപ്) ബുദ്ധിമാനാണെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹം ജാഗ്രത പുലര്‍ത്തുകയും ഇത് മനസ്സിലാക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. യു. എസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികള്‍ എങ്ങനെ വിമര്‍ശിച്ചുവെന്നത് തന്നെ കൂടുതല്‍ ഞെട്ടിച്ചുവെന്ന് പുടിന്‍ പറഞ്ഞു.