BusinessInternationalNews

അദാനി ഗ്രൂപ്പ് അമേരിക്കയിലേക്ക്; ലക്ഷ്യം 84,400 കോടി രൂപയുടെ നിക്ഷേപം

മുംബൈ: വമ്പൻ നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ അദാനി ഗ്രൂപ്പ് യുഎസിലേക്ക്. അമേരിക്കയിൽ ഊർജസുരക്ഷ, അടിസ്ഥാനസൗകര്യ മേഖലകളിൽ 1000 കോടി ഡോളറിന്റെ (ഏകദേശം 84,400 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.

യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നിക്ഷേപപദ്ധതി പ്രഖ്യാപിച്ചത്. 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയുടെ അദാനി ഗ്രൂപ്പ് യുഎസ് ഊർജ്ജ സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ചെയർമാൻ ഗൗതം അദാനി ബുധനാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അറിയിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും ഗൗതം അദാനി സന്ദേശത്തിൽ പറയുന്നു.

2023 ജനുവരിയിൽ യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച്, ഓഫ്‌ഷോർ ടാക്സ് ഹെവൻസിൻ്റെ അനുചിതമായ ഉപയോഗവും സ്റ്റോക്ക് കൃത്രിമത്വവും ഗ്രൂപ്പിൻ്റെ കമ്പനികളുടെ ഓഹരികളിൽ 150 ബില്യൺ ഡോളറിൻ്റെ നഷ്ടത്തിന് കാരണമായതായി അദാനി ഗ്രൂപ്പിനെതിരെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഒരു പുതിയ പ​ദ്ധതിയുമായി അദാനി ഗ്രൂപ്പ് രം​ഗത്ത് എത്തിയിരിക്കുന്നത്.

യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ​ഗ്രൂപ്പ് പുതിയ പദ്ധതികൾ തയ്യാറാക്കിയത്. ഊർജ കമ്പനികൾക്ക് ഫെഡറൽ ഭൂമിയിൽ തുരന്ന് പുതിയ പൈപ്പ് ലൈനുകൾ നിർമ്മിക്കുന്നത് എളുപ്പമാക്കുമെന്ന് ട്രംപ് അറിയിച്ചു. തകർക്കാനാകാത്ത ദൃഢതയുടെ പ്രതീകമായാണ് ട്രംപിന്റെ വിജയത്തെ അദാനി പ്രകീർത്തിച്ചത്. രാജ്യത്തിന്റെ സ്ഥാപകമൂല്യങ്ങൾ സംരക്ഷിക്കുന്നതിന് അമേരിക്കൻ ജനാധിപത്യം പൗരന്മാരെ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *