ആപ്പിള്‍ വാച്ചില്‍ ഒരു പുതിയ ഫീച്ചര്‍ കൂടി ലഭ്യമാകുന്നു. ബിപി നിരീക്ഷിക്കുന്ന സാങ്കേതിക വിദ്യയും ആപ്പിള്‍ വാച്ചില്‍ ലഭ്യമാകും. ആരോഗ്യ ഫീച്ചറിന്റെ പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ് ആപ്പിള്‍. ഒപ്റ്റിക്കല്‍ സെന്‍സറുകളെ ആശ്രയിക്കാതെ തന്നെ രക്തസമ്മര്‍ദ്ദത്തിന്റെ പാരാമീറ്ററുകള്‍ നിര്‍ണ്ണയിക്കാന്‍ ഇതിന് കഴിയും. ഒരു സ്ട്രാപ്പ്, പമ്പ്, ഇന്‍ഫ്‌ലറ്റബിള്‍ ചേമ്പര്‍, ഒരു ദ്രാവകം അടങ്ങിയ സെന്‍സിംഗ് ചേമ്പര്‍ എന്നിവ ആപ്പിള്‍ വാച്ചില്‍ ഉണ്ടാകും.
മാത്രമല്ല, ഉപകരണത്തില്‍ വൈബ്രേഷന്‍ സെന്‍സറും പ്രഷര്‍ സെന്‍സറും ഉപയോഗിക്കുമെന്ന് കമ്പനി പറയുന്നു. ഇത് ഉപയോക്താവിന്റെ രക്തസമ്മര്‍ദ്ദം കണ്ടെത്തുമെന്നാണ് കമ്പിനി വ്യാഴാഴ്ച്ച ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. പ്രസ്തവാനയിലെ ഉള്ളടക്കത്തില്‍ വിവരിച്ചിരിക്കുന്ന സാങ്കേതികവിദ്യ ധരിക്കാവുന്ന ഉപകരണമായി നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ആപ്പിള്‍ വ്യക്തമാക്കുന്നത്.