Crime

നീലചിത്ര നിര്‍മ്മാണം; രാജ് കുന്ദ്രയുടെ വീട്ടില്‍ വീണ്ടും ഇ.ഡി റെയ്ഡ്

മുംബൈ: നീലചിത്ര നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി വീണ്ടും ശില്‍പ്പ ഷെട്ടിയുടെ വസതിയില്‍ റെയ്ഡ് നടത്തി. ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര മുന്‍പ് കേസില്‍ അറസ്റ്റിലായിരുന്നു. കുന്ദ്രയുടെ ജുഹുവിലെ വസതി ഉള്‍പ്പെടെ 15 ഓളം സ്ഥലങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആപ്പിള്‍, ഗൂഗിള്‍ പ്ലേ തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ മുമ്പ് ലഭ്യമായിരുന്ന ബ്ലൂ ഫിലിം ആപ്പ് നിയമപരവുമായ പരിശോധനയ്ക്ക് ശേഷം നീക്കം ചെയ്തിരുന്നു. ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കുന്ദ്ര തന്റെ കമ്പനിയായ ആംസ്പ്രൈം മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കേസ്.

യുകെ ആസ്ഥാനമായുള്ള കെന്റിന്‍ പ്രൈവറ്റ് ലിമിറ്റഡിന് ആപ്പ് വില്‍ക്കാന്‍ ആംസ് പ്രെം സൗകര്യമൊരുക്കിയെന്നും ഇത് വ്യക്തമായ ഉള്ളടക്കം അപ്ലോഡ് ചെയ്യുന്നതിനും സ്ട്രീം ചെയ്യുന്നതിനും സഹായകമാവുകയും ചെയ്തു. വെബ് സീരീസ് ഓഡിഷനെന്ന വ്യാജേന അഭിനേതാക്കളെ ആകര്‍ഷിച്ചാണ് ബ്ലു ഫിലിം കുന്ദ്ര നിര്‍മ്മിച്ചത്. അഭിനേതാക്കളെ അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി അര്‍ദ്ധനഗ്‌നമോ നഗ്‌നമോ ആയ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

119 അഡള്‍ട്ട് സിനിമകള്‍ 1.2 മില്യണ്‍ ഡോളറിന് വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ കെന്റിനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ തെളിയിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകള്‍ കുന്ദ്രയുടെ ഫോണില്‍ നിന്ന് കേസ് പുറത്ത് വന്നതിന് പിന്നാലെ പോലീസ് കണ്ടെടുത്തിരുന്നു. ബിറ്റ്കോയിന്‍ അഴിമതിയുടെ മുഖ്യ സൂത്രധാരനായ അമിത് ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ക്രിപ്റ്റോ-പോന്‍സി പദ്ധതിയിലും കുന്ദ്രയ്ക്ക് പങ്കുണ്ടോയെന്ന് ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഗെയിന്‍ ബിറ്റ്കോയിന്‍ അഴിമതി ഉള്‍പ്പെടെയുള്ള അവിഹിത പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് സമ്പാദിച്ചതെന്ന് അവകാശപ്പെട്ട് ഈ വര്‍ഷം ആദ്യം, കുന്ദ്രയുടെയും മിസ് ഷെട്ടിയുടെയും 98 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *