ക്ഷേമപെൻഷൻ തട്ടിയെടുത്ത ജീവനക്കാരുടെ പേരുകൾ പുറത്തുവിട്ട് സസ്‌പെന്റ് ചെയ്യണം: സി.ആർ. പ്രാണകുമാർ

Adv CR Pranakumar

സാധാരണക്കാർ ആശ്രയിക്കുന്ന ക്ഷേമപെൻഷനിൽ സർക്കാർ ജീവനക്കാർ കൈയിട്ടുവാരിയെന്ന വാർത്ത ഞെട്ടലുളവാക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി സി.ആർ. പ്രാണകുമാർ. കുറ്റക്കാരുടെ പേരുവിവരങ്ങൾ അടിയന്തരമായി പുറത്തുവിട്ട് ഇവരെ ഉടൻ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് എഴുതിയ തുറന്ന കത്തിൽ പ്രാണകുമാർ ആവശ്യപ്പെട്ടു.

2022 ലെ സിഎജി നൽകിയ റിപ്പോർട്ടിൽ 39 കോടി രൂപയുടെ തട്ടിപ്പാണ് ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർ കവർന്നെടുത്തത് എന്നിട്ടും കെ.എൻ. ബാലഗോപാൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും, ക്ഷേമപെൻഷൻ നേടിയ സർക്കാർ ജീവനക്കാരുടെ പേരുകൾ മറച്ചുവെക്കുന്നതിലൂടെ ധനമന്ത്രി ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും പ്രാണകുമാർ ചോദിക്കുന്നു.

തുറന്ന കത്തിന്റെ പൂർണ്ണരൂപം വായിക്കാം:

ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലിന് ഒരു തുറന്ന കത്ത്..
സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റി എന്ന അങ്ങയുടെ വാർത്താക്കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു. വളരെയധികം ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു അത്. ഒരു നേരത്തെ ആഹാരത്തിനും മരുന്നിനുവേണ്ടി സാധാരണക്കാർ ആശ്രയിക്കുന്നത് ക്ഷേമ പെൻഷനെയാണ്. 1600 രൂപ ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കുവാൻ സാധിക്കാത്ത ഒരു നാടാണ് നമ്മുടേത്.

ക്ഷേമ പെൻഷൻ കിട്ടുവാൻ വേണ്ടി മറിയകുട്ടിഅമ്മച്ചിയെ പോലുള്ള സാധാരണ അമ്മമാർ ചട്ടിയുമായി തെരുവിലിറങ്ങി സമരം ചെയ്യുന്ന നാടാണ് ഈ പ്രബുദ്ധ കേരളം. അതിലും സർക്കാർ ജീവനക്കാർ കയ്യിട്ടുവാരി എന്നത് ന്യായീകരിക്കുവാൻ പറ്റുന്നതല്ല. അവർക്കെതിരെ വകുപ്പുതല നടപടി എടുക്കും എന്നാണ് അങ്ങ് പറഞ്ഞു വച്ചത്. മാത്രമല്ല അവരുടെ പേര് വിവരം പരസ്യപ്പെടുത്തുകയില്ലായെന്നും അങ്ങ് കൂട്ടിച്ചേർത്തു. ഇതിലൂടെ അങ്ങ് ആരെയാണ് രക്ഷിക്കുവാൻ ശ്രമിക്കുന്നത്..? ഈ ക്ഷേമപെൻഷന്റെ പണം എടുത്ത സർക്കാർ ജീവനക്കാരുടെ പേര് വിവരം രഹസ്യമായി സൂക്ഷിക്കുവാൻ അങ്ങയെ പ്രേരിപ്പിക്കുന്നതിന്റെ പിന്നിലെ നിഗൂഢ ശക്തികൾ ആരാണ്.? അങ്ങയുടെ പാർട്ടിയിലും സംഘടനയിലും പെട്ടവർ ആണോ ഇവർ എന്ന സംശയമാണ് എന്നിൽ ഉയരുന്നത്.

ക്ഷേമപെൻഷൻ വാങ്ങുന്നവർ എല്ലാവർഷവും മസ്റ്റർ ചെയ്യണമെന്ന് നിയമമുള്ള നാടാണ് നമ്മുടേത്.. എന്നിട്ടും ഇത് കണ്ടുപിടിച്ചില്ലെങ്കിൽ നിങ്ങൾ ഈ പണി നിർത്തി കൊട്ടാരക്കരയ്ക്ക് വണ്ടി കയറുന്നതാണ് നല്ലത്. 2022 ലെ സി ആൻഡ് എ ജി നൽകിയ റിപ്പോർട്ട് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? 39 കോടി രൂപയുടെ തട്ടിപ്പാണ് ക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർ കവർന്നെടുത്തത്. ഈ റിപ്പോർട്ടിൻ മേൽ നിങ്ങൾ എന്ത് നടപടിയാണ് എടുത്തത്..? മന്ത്രി പണിയെന്നാൽ ഭരണസിരാകേന്ദ്രത്തിൽ നിന്ന് ഉറങ്ങാനുള്ളതല്ല എന്ന് ഓർക്കുന്നത് നന്ന്..

സത്യസന്ധമായി ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ പേരുകൂടി നശിപ്പിക്കുന്നതാണ് ഇത്തരം ജീവനക്കാരുടെ ചെയ്തികൾ. അതുകൊണ്ട് തന്നെ അവരുടെ പേര് വിവരം പുറത്തുവിടേണ്ടത് അത്യാവശ്യമാണ്. ഇനി ഇങ്ങനെ ഒരു തട്ടിപ്പ് ഈ നാട്ടിൽ നടക്കുവാൻ പാടില്ല. ഈ തട്ടിപ്പുകാരുടെ പേര് വിവരം പുറത്തുവിടാതിരിക്കുന്നത് അഴിമതിക്കാർക്ക് കുടപിടിക്കുന്നതിന് തുല്യമാണ്. നാളെ പൊതുസമൂഹം നിങ്ങളെ കള്ളൻ എന്നല്ല കള്ളന് കഞ്ഞി വച്ചവൻ എന്നാണ് വിളിക്കുക..

ഈ ക്ഷേമപെൻഷൻ കവർന്നെടുത്ത ഇവരുടെ പേര് വിവരങ്ങൾ അടിയന്തരമായി പുറത്തുവിട്ട് ഇവരെ ഉടൻ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുക. ഇതിന് കൂട്ടുനിന്നവർക്കെതിരെ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും താല്പര്യപ്പെടുന്നു.
വിശ്വസ്തതയോടെ ,
അഡ്വ സി ആർ പ്രാണകുമാർ
കെപിസിസി സെക്രട്ടറി

5 1 vote
Article Rating
Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Balasubrahmanian
Balasubrahmanian
9 days ago

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയവരില്‍ നല്ല പങ്കും ഇടതു ജീവനക്കാര്‍, പേരു പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ വെട്ടിലാവും

Sabu
Sabu
9 days ago

താങ്കൾക്ക് കോടതിയിൽ ഒരു കേസുകൊടുത്തു കൂടെ ?

Sivadasan
Sivadasan
9 days ago

പെൻഷൻ തട്ടിയെടുത്തവർ ഇവരുടെ ആൾക്കാർ തന്നെയായിരിക്കും. അതാണ് പെരുപ്പുറത്തുവിടാത്തത്..

Razi.S
Razi.S
5 days ago

ശമ്പളം പരീക്ഷണം 12 സർക്കാർ ജീവനം