
Gulf
യുഎഇ 2269 തടവുകാരെ മോചിപ്പിക്കും!
2,269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അല്‍ നഹ്യാൻ ഉത്തരവിട്ടു. 53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഈ തടവുകാരെ മോചിപ്പിക്കുന്നത്. പലതരം കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ചുമത്തിയ പിഴകള്‍ ഷെയ്ഖ് മുഹമ്മദ് അടച്ചുതീർക്കുമെന്നും പ്രഖ്യാപിച്ചു.
മോചിതരായ തടവുകാർക്ക് അവരുടെ ജീവിതം പുനർനിർമ്മിക്കാനും കുടുംബ സ്ഥിരത കൈവരിക്കാനും അവരുടെ സമൂഹത്തിന് ഒരിക്കൽ കൂടി സംഭാവന നൽകാനുമുള്ള അവസരം നൽകാനുള്ളമുള്ള അവസരമാണ് അനുവദിച്ചിരിക്കുന്നതെന്നും യുഎഇ അധികൃതർ അറിയിച്ചു.