യുഎസിൽ വീണ്ടും അധികാരത്തിലേറുന്ന ഡൊണാൾഡ് ട്രംപ് തന്റെ ടീമിൽ കൂടുതൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തുന്നത് തുടരുന്നു. ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ ജയ് ഭട്ടാചാര്യയെ യുഎസിലെ ഏറ്റവും ഉയർന്ന ആരോഗ്യ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി തിരഞ്ഞെടുത്തു.
ഇതോടെ, ഏറ്റവും ഉയർന്ന ഭരണപരമായ സ്ഥാനത്തേക്ക് ട്രംപ് നാമനിർദ്ദേശം ചെയ്യുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ ആയി മിസ്റ്റർ ഭട്ടാചാര്യ മാറി. നേരത്തെ, ടെസ്ല ഉടമ എലോൺ മസ്‌കിനൊപ്പം പുതുതായി സൃഷ്ടിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയെ നയിക്കാൻ ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെ ട്രംപ് തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഭട്ടാചാര്യയുടെ നിയമനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. പ്രസിഡന്റിന് നേരിട്ട് തെരഞ്ഞെടുക്കാവുന്ന പദവിയാണിത്.
ഡോ. ജയ് ഭട്ടാചാര്യ, റോബർട്ട് എഫ്. കെന്നഡി ജൂനിയറുമായി സഹകരിച്ച് രാഷ്ട്രത്തിന്റെ മെഡിക്കൽ ഗവേഷണം നയിക്കുന്നതിനും പ്രധാനപ്പെട്ട കണ്ടെത്തലുകൾ നടത്തുന്നതിനും പ്രവർത്തിക്കുമെന്നും. ആരോഗ്യ രംഗം മെച്ചപ്പെടുത്തുകയും ജീവൻ രക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
‘അമേരിക്കയുടെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളുടെ അടിസ്ഥാന കാരണങ്ങളും പരിഹാരങ്ങളും പരിശോധിക്കുമ്പോൾ, മെഡിക്കൽ ഗവേഷണത്തിന്റെ ഒരു സുവർണ്ണ നിലവാരത്തിലേക്ക് അമേരിക്കയെ വീണ്ടുമെത്തിക്കാൻ ഭട്ടാചാര്യക്കും റോബർട്ടിനും സാധിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഹെൽത്ത് പോളിസി പ്രൊഫസറും നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് റിസർച്ചിലെ റിസർച്ച് അസോസിയേറ്റുമാണ് ജയ് ഭട്ടാചാര്യ ആണ്, കൂടാതെ സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് പോളിസി റിസർച്ച്, സ്റ്റാൻഫോർഡ് ഫ്രീമാൻ സ്‌പോഗ്ലി ഇൻസ്റ്റിറ്റ്യൂട്ട്, ഹൂവർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലെ സീനിയർ ഫെലോയുമാണ്.