Kerala

വയനാട് ദുരന്തം, വീണ്ടും പ്രധാനമന്ത്രിയെ കാണാനുറച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: പ്രധാനമന്ത്രിയെ വീണ്ടും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുക യാണെന്നും വീണ്ടും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും നടക്കുന്ന വിവിധ പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മോദിയെ വിമര്‍ശിച്ചത്. വയനാട് ദുരന്തം കേന്ദ്രം ഇതുവരെ മഹാ ദുരന്തമായി പ്രഖ്യാപിക്കാനായിട്ടില്ല. പ്രളയത്തിലും പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദില്ലിയില്‍ എത്തി വീണ്ടും സഹായം ചോദിച്ചു.

ഒന്നും സര്‍ക്കാര്‍ ചെയ്തില്ല. ദുരന്ത നിവാരണ നിധിയില്‍ നിന്നും പണം എടുക്കാമെന്നാണ് പറയുന്നത്. അത് എടുത്താല്‍ കേന്ദ്രം തിരികെ തരും എന്നാണ് എല്ലാവരും പറയുന്നത്. അത് ഉപയോഗിക്കണം എങ്കില്‍ മാനദണ്ഡം ഉണ്ട്. അതിന് കേന്ദ്രം പണം തിരികെ തരാന്‍ വ്യവസ്ഥ ഇല്ല. കേന്ദ്രം കോടതിയില്‍ നല്‍കിയത് ആളുകളെ പറ്റിക്കുന്ന നിലപാട്. ഇത് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അറിയിക്കും. നേരിട്ട് അറിയിക്കും, ഇതിനായി ദില്ലിയില്‍ പോകും.

മറ്റു സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയപ്പോള്‍ കേരളത്തിന് ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ? കേരളം ഇന്ത്യക്ക് പുറത്താണോ? കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണ്. പുനരധിവാസത്തിനും കേന്ദ്ര പിന്തുണ വേണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരിധിവാസ പദ്ധതി അത് പോലെ നടപ്പാക്കും. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വഖഫ് ബില്‍,കിഫ്ബി, വഖഫ് ,മണിപ്പൂര്‍ എന്നീ വിഷയങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *