
ലോകത്തിലെ തന്നെ ഏറ്റവും വലിയ ദൂരദർശിനി ലഡാക്കിൽ
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ഇമേജിംഗ് ചെറൻകോവ് ടെലിസ്കോപ്പായ മേജർ അറ്റ്‌മോസ്ഫെറിക് ചെറൻകോവ് ഉദ്ഘാടനം ചെയ്തു. എക്‌സ്‌പെരിമെൻ്റ് (MACE) ഒബ്‌സർവേറ്ററി ലഡാക്കിലെ, ഹാൻലെയിൽ ഡിഎഇ സെക്രട്ടറിയും ആണവോർജ കമ്മീഷൻ ചെയർമാനുമായ ഡോ അജിത് കുമാർ മൊഹന്തിയാണ് ഒക്ടോബർ 4 ന് ഉദ്ഘാടനം നിർവഹിച്ചത്.
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെയും (ECIL) മറ്റ് ഇന്ത്യൻ വ്യവസായ പങ്കാളികളുടെയും പിന്തുണയോടെ മുംബൈ ആസ്ഥാനമായുള്ള ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ (BARC) തദ്ദേശീയമായി നിർമ്മിച്ചതാണ് ഈ ദൂരദർശിനി. 4300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലിസ്കോപ്പ് കൂടിയാണിത്.
ഉയര്‍ന്ന ഊര്‍ജമുള്ള ഗാമാ കിരണങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിയുന്നതോടൊപ്പം പ്രപഞ്ചത്തിലെ ഏറ്റവും ഊര്‍ജ്ജ്വസ്വലമായ സംഭവങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ വഴിയൊരുക്കുകയും ചെയ്യുമെന്നും മൊഹന്തി പറഞ്ഞു. റഷ്യന്‍ ശാസ്ത്രജ്ഞന്‍ ചെറെന്‍കോവിന്റെ സ്മരണയ്ക്കാണ് ഈ നിരീക്ഷണകേന്ദ്രം സമര്‍പ്പിച്ചിട്ടുള്ളത്.