അമേരിക്ക; ജനുവരിയില്‍ വൈറ്റ് ഹൗസിലേയ്ക്ക് മടങ്ങിയെത്തുന്നതിന് മുന്‍പ് തന്നെ സേനയില്‍ അഴിച്ചു പണിയുമായി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് എല്ലാവിധത്തിലും ചേര്‍ത്ത് നിര്‍ത്തതുമ്പോള്‍ അമേരിക്കയുടെ സൈനിക വിഭാഗത്തില്‍ നിന്ന് ഇത്തരക്കാരെ മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്രംപ്. മുന്‍പ് പ്രസിഡന്‍രെ പദം അലങ്കരിക്കേ ട്രംപ് ഉത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു.
ഈ ഉത്തരവ് പ്രകാരം സേവനം ചെയ്യാന്‍ ഇത്തരക്കാര്‍ യോഗ്യരല്ലെന്നാണ് കണകാക്കപ്പെടുന്നതെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരവ് പ്രകാരം നിലവില്‍ സേനയിലുള്ളവര്‍ക്ക് തുടരാന്‍ അനുവാദമുണ്ടായെങ്കിലും പുതിയതായി ആരെയും സേനയില്‍ ചേര്‍ത്തിരുന്നില്ല. എന്നാല്‍ പുതിയ നീക്കം സേവനം ചെയ്യുന്നര്‍ക്ക് ബുദ്ധിമുട്ടാകുന്നതാണ്.
ജനുവരി 20ന് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ആദ്യ ദിവസം തന്നെ എക്സിക്യൂട്ടീവ് ഉത്തരവ് വന്നേക്കുമെന്നും സേനയിലുള്ള ട്രാന്‍സ് ജെന്‍ഡേഴ്സെല്ലാം പുറത്താകുമെന്നുമാണ് റിപ്പോര്‍ട്ട്. ഏകദേശം 15,000 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ യുഎസ് സൈന്യത്തില്‍ സജീവമായി സേവനമനുഷ്ഠിക്കുന്നുണ്ടെന്നാണ് കണക്ക്. സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുള്ള ട്രംപിന്റെ വിലക്ക് പ്രസിഡന്റായി എത്തിയപ്പോള്‍ ജോ ബൈഡന്‍ നീക്കിയിരുന്നു.