
മഹാരാഷ്ട്രയിലെ തോല്‍വി, കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ രാജിവെച്ചു
മഹാരാഷ്ട്ര; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിന് പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ രാജിവെച്ചു. വന്‍ ഭൂരിപക്ഷത്തോടെ മഹാ വികാസ് അഘാഡിയെ പരാജയപ്പെടുത്തിയാണ് മഹായൂതി സഖ്യം വിജയിച്ചത്. സകോലി നിയമസഭാ മണ്ഡലത്തില്‍ തന്റെ എതിരാളിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അവിനാഷ് ബ്രാഹ്‌മങ്കരിനെതിരെ 208 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് നാനാ പടോലെ തോറ്റത്.
മുന്‍ എംപിയായ പടോലെ 2021 ലാണ് ബാലാസാഹേബ് തോറാട്ടിന്റെ പകരക്കാരനായി മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷമാദ്യം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച 17ല്‍ 13 സീറ്റും നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി തന്നെയാണ് താരത്തെ തേടിയെത്തിയത്.
തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ട് ദിവസം മുമ്പ്, തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച മഹാ വികാസ് അഘാഡി സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിക്കുമെന്ന് പടോല വ്യക്തമാക്കുകയും താക്കറെ നേതാവ് സഞ്ജയ് റാവത്ത് അത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.