അമേരിക്ക; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറ്റോര്‍ണി ജനറല്‍ നോമിനി പാം ബോണ്ടിന്റെ നായ മോഷണക്കേസ് ഒടുവില്‍ ഒത്തുതീര്‍പ്പായി. ഏറെ ശ്രദ്ധ നേടിയ കേസായിരുന്നു ഇത്. 2005-ല്‍ കത്രീന ചുഴലിക്കാറ്റിന്റെ സമയത്ത് സെന്റ് ബെര്‍ണാഡ് ടാങ്ക് എന്ന നായ ഉടമകളായ സ്റ്റീവ്, ഡോറീന്‍ കോച്ചര്‍ എന്നിവരില്‍ നിന്ന് വേര്‍പിരിഞ്ഞു.( ഇറ്റലിയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും പടിഞ്ഞാറന്‍ ആല്‍പ്സ് പര്‍വതനിരകളില്‍ നിന്നുള്ള വളരെ വലിയ ജോലി ചെയ്യുന്ന നായയുടെ ഇനമാണ് സെന്റ് ബെര്‍ണാഡ്) പിന്നീട് ടാങ്ക് ഫ്‌ലോറിഡയിലെ പിനെല്ലസ് ഹ്യൂമന്‍ സൊസൈറ്റിയിലെ അംഗമായി. അവിടെ അനേകം നായകള്‍ക്കൊപ്പമായിരുന്നു ടാങ്കിന്റെ വളര്‍ച്ച. അങ്ങനെയിരിക്കെയാണ് പ്രമുഖ മൃഗാവകാശ അഭിഭാഷകയായ മിസ് ബോണ്ടി അവനെ ദത്തെടുത്തത്. പിന്നീട് അവന് നോഹ എന്ന് പേര് നല്‍കുകയും തന്റെ പോന്നോമനയായി ബോണ്ടി അവനെ വളര്‍ത്തി.
ഫ്‌ലോറിഡയുടെ അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ച എംഎസ് ബോണ്ടി, മൃഗങ്ങളുടെ അവകാശങ്ങളെ സജീവമായി പിന്തുണയ്ക്കുന്നതില്‍ ഏറെ പ്രശസ്തയായിരുന്നുയ നായ റേസിംഗ് നിരോധിക്കുന്നതിനുള്ള 2018 ലെ ഫ്‌ലോറിഡ ബാലറ്റ് നടപടികളടക്കമുള്ള പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് ബോണ്ടി ആയിരുന്നു. എന്നാല്‍ ടാങ്കിന്‍രെ കാര്യത്തില്‍ പ്രശസ്തിക്ക് പകരം വിവാദമാണ് ബോണ്ടിയെ തേടിയെത്തിയത്. 2006ല്‍ യഥാര്‍ത്ഥ ഉടമകള്‍ ടാങ്കിനെ കണ്ടെത്തുന്നതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. തങ്ങളുടെ നായയെ തിരികെ കിട്ടണമെന്ന് യഥാര്‍ത്ഥ ഉടമകളും തിരികെ നല്‍കില്ലെന്ന് ബോണ്ടിയും വാദിച്ചു. ഇത് വിവാദങ്ങള്‍ക്കും തിരികൊളുത്തി.
താന്‍ അവനെ കണ്ടെത്തുമ്പോള്‍ ഹൃദയസംബന്ധമായ തകരാര്‍ വരെ അവനുണ്ടായിരുന്നുവെന്നും തീരോ ശോഷിച്ച അവസേഥയിലാണ് താന്‍ അവനെ ദത്തെടുത്തതെന്ന് ബോണ്ടി വാദിച്ചു. എന്നാല്‍ അവന് ഹൃദയ സംബന്ധമായ തകരാര്‍ നേരത്തെ ഉള്ളതാണെന്നും തങ്ങളുടെ പ്രിയപ്പെട്ട നായയെ തങ്ങള്‍ക്ക് വേണമെന്നും അവര്‍ വാദിച്ചു. ബോണ്ടി വീണ്ടും അവന് മികച്ച അന്തരീക്ഷം താനൊരുക്കിയിട്ടുണ്ടെന്ന് വാദിച്ചു. എന്നാല്‍ നായയെ വീണ്ടുടുക്കാന്‍ നിയമസഹായം തേടി യഥാര്‍ത്ഥ ഉടമകള്‍. അത് 16 മാസത്തോളം നീണ്ടുനില്‍ക്കുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു. എന്നാല്‍ വിചാരണയ്ക്ക് മുന്‍പ് കേസ് ഒത്ത് തീര്‍പ്പാക്കി. ഭക്ഷണവും മരുന്നുകളും സഹിതം മിസ് ബോണ്ടി യഥാര്‍ത്ഥ ഉടമകള്‍ക്ക് തന്നെ ടാങ്കിനെ തിരികെ നല്‍കി. എന്നാലും തന്‍രെ നായയെ ബോണ്ടി മോഷ്ടിച്ചതാണെന്ന ആരോപണവുമായി മാധ്യമങ്ങളിലടക്കം ഉടമസ്ഥര്‍ ഇടം പിടിച്ചിരുന്നു.