റാഞ്ചി:ജാര്‍ഖണ്ഡില്‍ ഇന്ത്യ ബ്ലോക്ക് തിരഞ്ഞടുപ്പില്‍ ഗംഭീര വിജയം നേടിയതിന് പിന്നാലെ ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ ഞായറാഴ്ച ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാറിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു. മാത്രമല്ല. തന്‍രെ മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹം രാജിവച്ചു. നവംബര്‍ 28 ന് സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ അദ്ദേഹം ആക്ടിംഗ് മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കും.
സഖ്യകക്ഷികളുടെ പിന്തുണാ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയെന്നും അദ്ദേഹം ഞങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. നവംബര്‍ 28 ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും സോറന്‍ വ്യക്തമാക്കി.ഹേമന്ത് സോറന്റെ വസതിയില്‍ ചേര്‍ന്ന സഖ്യത്തിന്റെ നേതാക്കളും എംഎല്‍എമാരും ചേര്‍ന്ന് അദ്ദേഹത്തെ ഏകകണ്ഠമായി സഖ്യ നേതാവായി തിരഞ്ഞെടുത്തിരുന്നു.
കോണ്‍ഗ്രസിന്റെ ജാര്‍ഖണ്ഡ് ഇന്‍ചാര്‍ജും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഗുലാം അഹമ്മദ് മിര്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാജേഷ് താക്കൂര്‍ എന്നിവരും സഖ്യകക്ഷികളുടെ നിയമസഭാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.