വലിയ രീതിയില്‍ തകര്‍ന്നടിഞ്ഞ ബിസിനസ് പനരുജ്ജീവിപ്പിക്കാന്‍ പുതിയ മാര്‍ഗവുമായി മക്‌ഡൊണാള്‍ഡ്സ്, അടുത്ത വര്‍ഷം മുതല്‍ പുതിയ മെനു അവതരിപ്പിക്കുമെന്നാണ് കമ്പിനി വ്യക്തമാക്കിയിരിക്കുന്നത്. മന്ദഗതിയിലേയ്ക്കാണ് ഇപ്പോള്‍ മാക്‌ഡൊണാള്‍ഡ്‌സിന്റെ വളര്‍ച്ച. ഉപഭോക്താക്കളെ ആകര്‍ഷിക്കത്തക്ക പല വെറൈറ്റികളും ഇവര്‍ പരീക്ഷിക്കുന്നുണ്ട്. ജൂലൈയ്ക്കും സെപ്റ്റംബറിനുമിടയില്‍ 1.5 ശതമാനം ഇടിവാണ് മാക്‌ഡൊണാള്‍ഡിന്‍രെ വരുമാനത്തില്‍ രേഖപ്പെടുത്തിയത്. നാല് വര്‍ഷത്തിനിടയിലെ വന്‍ തോല്‍വിയായിരുന്നു ഇത്.
ജനുവരി 7 മുതല്‍ യുഎസിലെ റെസ്റ്റോറന്റുകളില്‍ McValue പ്ലാറ്റ്ഫോം ലഭ്യമാകും, കൂടാതെ പുതിയ വണ്‍ ബൈ ടു ഓഫര്‍, ഒരു രൂപയ്ക്കും അഞ്ച് മീല്‍ ഡീലുമൊക്കെ കമ്പിനി അവതരിപ്പിക്കുന്ന പുതിയ മെനു കാര്‍ഡില്‍ ഉണ്ട്. എല്ലാ ഉപഭോക്തക്കളെയും ആകര്‍ഷിക്കാനാകില്ലെന്നും എന്നാല്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ ഭക്ഷണ സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് കമ്പിനി വ്യക്തമാക്കി.
സോസേജ് മക്മഫിന്‍, സോസേജ് ബിസ്‌കറ്റ്, സോസേജ് ബുറിറ്റോ, ഹാഷ് ബ്രൗണ്‍സ് എന്നിവ പ്രഭാത ഭക്ഷണ മെനുവായും 6 പീസ് ചിക്കന്‍ മക്‌നഗ്ഗെറ്റ്‌സ്, ചീസ്ബര്‍ഗര്‍, മക്ചിക്കന്‍, ചെറിയ ഫ്രൈകള്‍ തുടങ്ങിയവ ലഞ്ച് മെനുവുമാണ്. പുതിയ മെനുവും പുതിയ ഔട്ട് ലെറ്റുകളും തീര്‍ച്ചയായും ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് തന്നെയാണ് കമ്പിനിയുടെ കണക്ക് കൂട്ടല്‍.