CricketNewsSports

ഐപിഎൽ താരലേലത്തിന് മികച്ച തുടക്കം ; ശ്രേയസ് അയ്യർക്ക് റെക്കോർഡ് തുക

ഐപിഎൽ താരലേലത്തിന് മികച്ച തുടക്കം. ജിദ്ദയിലാണ് ഐപിഎൽ താരലേലം നടക്കുന്നത്. മാർക്വീ താരങ്ങളുടെ ലിസ്റ്റിൽ തുടങ്ങിയ ലേലത്തിൽ ആദ്യമെത്തിയ ഇടം കൈയൻ പേസറായ അർഷദീപാണ്. 18 കോടി രൂപയ്‌ക്ക് ആണ് പഞ്ചാബ് കിം​ഗ്സ് ആർടിഎം വഴി നിലനിർത്തിയത്.

ദക്ഷിണാഫ്രിക്കൻ പേസർ ക​ഗീസോ റബാദയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 10.75 കോടിക്ക് ​ആണ് റബാദയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ആർ.സി.ബിയും മുംബൈയും താരത്തിനായി രംഗത്തെത്തിയെങ്കിലും അവസാനം റബാദയെ ഗുജറാത്ത് റാഞ്ചി. അതേസമയം, ഇന്ത്യൻ താരവും മുൻ കൊൽക്കത്ത ക്യാപ്റ്റനുമായിരുന്ന ശ്രേയസ് അയ്യർക്ക് താരലേലത്തിലെ റെക്കോർഡ് തുകയാണ് ലഭിച്ചത്. 26.75 കോടിക്ക് പഞ്ചാബ് കിം​ഗ്സാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്. ശ്രേയസ് അയ്യർക്കായി വാശിയേറിയ ലേലം വിളിയാണ് ഡൽഹിയും പഞ്ചാബും തമ്മിൽ നടന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക കൂടിയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *