ഐപിഎൽ താരലേലത്തിന് മികച്ച തുടക്കം. ജിദ്ദയിലാണ് ഐപിഎൽ താരലേലം നടക്കുന്നത്. മാർക്വീ താരങ്ങളുടെ ലിസ്റ്റിൽ തുടങ്ങിയ ലേലത്തിൽ ആദ്യമെത്തിയ ഇടം കൈയൻ പേസറായ അർഷദീപാണ്. 18 കോടി രൂപയ്‌ക്ക് ആണ് പഞ്ചാബ് കിംഗ്സ് ആർടിഎം വഴി നിലനിർത്തിയത്.
ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. 10.75 കോടിക്ക് ആണ് റബാദയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. ആർ.സി.ബിയും മുംബൈയും താരത്തിനായി രംഗത്തെത്തിയെങ്കിലും അവസാനം റബാദയെ ഗുജറാത്ത് റാഞ്ചി. അതേസമയം, ഇന്ത്യൻ താരവും മുൻ കൊൽക്കത്ത ക്യാപ്റ്റനുമായിരുന്ന ശ്രേയസ് അയ്യർക്ക് താരലേലത്തിലെ റെക്കോർഡ് തുകയാണ് ലഭിച്ചത്. 26.75 കോടിക്ക് പഞ്ചാബ് കിംഗ്സാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്. ശ്രേയസ് അയ്യർക്കായി വാശിയേറിയ ലേലം വിളിയാണ് ഡൽഹിയും പഞ്ചാബും തമ്മിൽ നടന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക കൂടിയാണ് ഇത്.