
തകര്‍ന്ന് തരിപ്പണമായി ശരദ് പവാറിൻ്റെ എന്‍സിപി, മുതിര്‍ന്ന പോരാളിയുടെ ഏറ്റവും വലിയ തോല്‍വി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശരദ് പവാറിന്റെ എന്‍സിപി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അതി കായകന്‍മാരില്‍ ഒരാളായ ശരത് പവാറിന്‍രെ രാഷ്ട്രീയ തന്ത്രങ്ങളൊന്നും ഇത്തവണ മഹാരാഷ്ട്രയില്‍ വിലപോയില്ലെന്നത് സമ്പൂര്‍ണ്ണ പരാജയത്തിലേയ്ക്ക് എന്‍സിപിയെ എത്തിച്ചു. 288 സീറ്റുകളിലേയ്ക്ക് നടന്ന മത്സരത്തില്‍ 87ലേയ്ക്ക് മത്സരിച്ചെങ്കിലും വെറും 13എണ്ണത്തില്‍ മാത്രമാണ് മുന്നിലെത്തിയെന്നത് അദ്ദേഹത്തിന് തീര കളങ്കമാവുകയാണ്.
2026 പൂര്‍ണ്ണമായും രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച ശരദ് പവാറിന്റെ അവസാന പോരാട്ടം വന്‍ തോല്‍വിയിലെത്തി യിരിക്കുകയാണ്. ഇത് നേതാവിന്റെ എക്കാലത്തെയും മോശം പ്രകടനത്തെയാണ് സൂചിപ്പിക്കുന്നത്. ആറ് മാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്ക് വിജയം നേടാനായിരുന്നു. അജിത് പവാര്‍ വിഭാഗത്തിന് 26 സീറ്റുകള്‍ പിന്നിലാണെന്നതാണ് കൂടുതല്‍ വേദനിപ്പിക്കുന്ന കാര്യം.
കഴിഞ്ഞ വര്‍ഷം അജിത് പവാര്‍ പാര്‍ട്ടി പിളര്‍ന്നതിന് ശേഷം പവാറുകള്‍ തമ്മിലുള്ള ആദ്യ മത്സരം ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു, ശരദ് പവാര്‍ അവിടെ നിര്‍ണായക വിജയം നേടിയിരുന്നു. അതേസമയം അജിത് പവാറിന്റെ ഗ്രൂപ്പ് 39 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2019-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍, എന്‍സിപി 54 സീറ്റുകള്‍ നേടിയിരുന്നു, സഖ്യകക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ 44 സീറ്റുകള്‍ നേടാനായി. നാല് തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനമലങ്കരിച്ച നേതാവാണ് ഇപ്പോള്‍ തോറ്റ് മടങ്ങുന്നത്.