സിനിമകൾ റിവ്യൂ ചെയ്ത് വൈറലായ ആളാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെതായുള്ള രീതിയിലുള്ള റിവ്യൂ എന്നതാണ് ഇദ്ദേഹത്തെ കുറുച്ച് സോഷ്യൽ മീഡിയ ശ്രദ്ധിക്കാനുള്ള കാരണം. എന്നിരുന്നാലും പലപ്പോഴും നെഗറ്റീവ് കമന്റുകൾ കൊണ്ടാണ് ഇദ്ദേഹം വൈറലാകാറുള്ളത്.
ചില നടിമാരോട് പ്രണയം തോന്നുന്നു എന്ന് പറഞ്ഞതിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടന്ന ഒരാളാണ് അദ്ദേഹം. ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ സൈബർ ആക്രമണത്തിന് ഇരയായി മാറുകയാണ് സന്തോഷ് വർക്കി എന്ന വിവരമാണ് പുറത്ത് വരുന്നത്.
നടി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് ആറാട്ടണ്ണൻ നടത്തിയ പരാമർശവും അതിന് പിന്നാലെ വൈറലായി ഐശ്വര്യാ ലക്ഷ്മിയുമൊത്തുള്ള വീഡിയോയുമെല്ലാമാണ് ഇപ്പോഴത്തെ വിഷയം. ഐശ്വര്യലക്ഷ്മിയെ സിനിമയിൽ ലിപ്ലോക്ക് ചെയ്യാൻ താത്പര്യമുണ്ടെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം.
നേരത്തെ ഇൻസ്റ്റയിൽ റീലിൽ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വർക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. ഈ വീഡിയോക്കൊപ്പം ഇപ്പോൾ മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്.
സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഐശ്വര്യയുടെ പിന്നിൽ സന്തോഷ് വർക്കി എത്തുകയും താരത്തെ വിളിക്കുകയുമാണ്. ഐശ്വര്യ തിരിഞ്ഞപ്പോൾ സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടുകയാണ് സന്തോഷ് വർക്കി.
എന്നാൽ ആളെ മനസിലായതും ഐശ്വര്യ ലക്ഷ്മി കൈ പിൻവലിച്ച് അവിടെ നിന്നും പോവുകയാണ് വീഡിയോയിൽ.
അതേസമയം സന്തോഷ് വർക്കിയുടെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഞാൻ ഒരു കഥാപാത്രമായിട്ട് വന്നു അണ്ണന്റെ ചെവിക്കല്ലിന് അടിക്കട്ടെ വേദനിക്കില്ലല്ലോ. റിയൽ അല്ലല്ലോ, കഥാപാത്രത്തിനു വേണ്ടി മരിക്കാനും പുള്ളി തയ്യാറാ, ഇവനിക്ക് മിക്കവാറും സിനിമ നടിമാർ എല്ലാരും കൂടി കൊട്ടെഷൻ കൊടുക്കാൻ ചാൻസ് കാണുന്നുണ്ട്, രാത്രി 9 മണിക്ക് അണ്ണന്റെ ലൈവ് ഉണ്ടായിരിക്കും, അങ്ങ് ചെല്ല് നീ ഒരു ഷേക്ക് ഹാൻഡ് അവൾ തന്നില്ല നിനക്ക് പിന്നാ, അതിലും നല്ലത് അവർക്ക് വല്ല മുതലയുടെയും വായിൽ തല വയ്ക്കുന്നത്,എന്നിങ്ങനെയാണ് കമന്റുകൾ.