ശരീരത്തിൽ ഒളിപ്പിച്ചത് 320 വിഷചിലന്തികളെയും 110 പഴുതാരകളേയും. 28കാരനായ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. 320 വിഷചിലന്തികളെയും 110 പഴുതാരകളേയും അനധികൃതമായി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് നടപടി.
പെറുവിലാണ് സംഭവം. ദക്ഷിണ കൊറിയൻ സ്വദേശിയായ 28കാരൻ ലിമയിലെ ജോർജ് ചാവേസ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ പിടിയിലായത്. സംരക്ഷിത ഇനത്തിലുള്ള ചെറുപ്രാണികളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്.
വിമാനത്താവളത്തിലെ പരിസ്ഥിതി വകുപ്പ് അധികൃതരാണ് യുവാവിനെ പരിശോധിച്ചത്. പെറുവിലെ ആമസോൺ മേഖലയായ മാദ്രേ ദേ ഡിയോസിൽ നിന്നാണ് സംരക്ഷിത പ്രാണികളെ ഇയാൾ ശേഖരിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷക്കണക്കിന് ഡോളർ വില വരുന്ന പ്രാണികളെയാണ് പിടികൂടിയിട്ടുള്ളത്.
ഉദ്യോഗസ്ഥരിൽ 28കാരന്റെ വയറ് അസാധാരണമായ രീതിയിൽ വീർത്തിരുന്നതാണ് സംശയം തോന്നിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. വിഷ ചിലന്തികളെ ചെറിയ ട്യൂബ് പോലുള്ള പാക്കറ്റുകളിൽ പൊതിഞ്ഞ് ശരീരത്തിൽ കെട്ടി വയ്ക്കുകയാണ് യുവാവ് ചെയ്തത്. ഇയാളുടെ സിപ് ലോക്ക് ബാഗിൽ നിന്നും ചെറുപ്രാണികളെ കണ്ടെത്തിയിട്ടുണ്ട്. ബുള്ളറ്റ് ഉറുമ്പുകളേയും ഇയാളിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്