ഇസ്രായേല്‍; അറസ്റ്റ് വാറന്റുകൊണ്ടൊന്നും ഇസ്രായേലിനെ യുദ്ധത്തില്‍ നിന്ന് പിന്‍വലിക്കാനാകില്ലെന്ന് വ്യക്തമാക്കി ബെഞ്ചമിന്‍ നെതന്യാഹു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയാണ് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഗാസ യുദ്ധം നടത്തിയതിനാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അതിശക്തമായ ഒരു ഇസ്രായേല്‍ വിരുദ്ധ തീരുമാനവും ഞങ്ങളെ തടയില്ല. അത് എന്നെ തടയുകയുമില്ല. യാതൊരു സമ്മര്‍ദത്തിനും ഞാനും എന്റെ രാജ്യവും വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വ്യാഴാഴ്ച്ച ഞങ്ങളുടെ രാജ്യത്തിന് കരിദിനമാണെന്നും നെതന്യാഹു പറഞ്ഞു.
മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഹേഗില്‍ സ്ഥാപിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു വെന്നും ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അതേസമയം, ഇസ്രായേല്‍ വധിച്ച ഹമാസ് തലവനായ ഡിഫീനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി നടപടി തികച്ചും പരിഹാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.