അമേരിക്ക; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അബദ്ധത്തില്‍ വേടിയെറ്റ് മരണപ്പെട്ടു. തന്‍രെ ജന്മദിനം ആഘോഷിക്കുന്നതി നിടെയാണ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്. കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ 22കാരന്‍ ആര്യന്‍ റെഡ്ഡിയാണ് മരിച്ചത്. നവംബര്‍ 13ന് ജോര്‍ജിയയിലെ അറ്റ്ലാന്റയിലുള്ള വീട്ടില്‍ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോ ഷിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വേട്ടയാടുന്ന തോക്കില്‍ നിന്ന് ആര്യന് വെടിയേറ്റത്. ആഘോഷത്തിനിടെ റെഡ്ഡി തന്റെ പുതിയ വേട്ടയാടല്‍ തോക്ക് വൃത്തിയാക്കാന്‍ പുറത്തെടുത്തിരുന്നു.
വ്യത്തിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ വിരലമര്‍ത്തുകയും വെടിയുണ്ട ആര്യന്റെ നെഞ്ചില്‍ തുളച്ച് കയറുകയുമായിരുന്നു. വെടിയൊച്ച കേട്ട്, മറ്റൊരു മുറിയിലുണ്ടായിരുന്ന റെഡ്ഡിയുടെ സുഹൃത്തുക്കള്‍ ആര്യന്റെ മുറിയിലേക്ക് ഓടിയെത്തിപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സുഹൃത്തിനെ കാണുകയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ ആര്യന്‍ മരണപ്പെട്ടിരുന്നു.
അറ്റ്‌ലാന്റയിലെ കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് പഠിക്കുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ആര്യന്‍ റെഡ്ഡി തെലങ്കാനയിലെ ഭുവനഗിരി ജില്ലക്കാരനാണ്. ആര്യന്‍ റെഡ്ഡിയുടെ മൃതദേഹം ഇന്ന് രാത്രിയോടെ ജന്മനാട്ടിലെത്തിക്കും.