News

കേരളാ ഹൗസിൽ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ

ന്യു ഡൽഹി: പിണറായി വിജയനെ നേരിൽ കണ്ട് ചർച്ച നടത്തി ഇ പി ജയരാജൻ. ഡൽഹിയിൽ കേരളാ ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു ഇരുവരും. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുൻപും കണ്ടിരുന്നുവെന്നാണ് ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. ചർച്ച ചെയ്യുന്ന എല്ലാ കാര്യവും പരസ്യമാക്കേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയം അതിൻ്റെ വേദിയിൽ മാധ്യമങ്ങളെ വിളിച്ചു തന്നെ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പോവുകയാണ്. അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് വിട്ടുകൊടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

ഐയിംസിന് വിട്ട് കൊടുക്കുന്ന ഒരു നടപടിക്രമം മാത്രമേ സംസ്കാര ചടങ്ങ് എന്ന നിലയിലുള്ളു. യെച്ചൂരിയും ഞാനും തമ്മിൽ 40 വർഷത്തിലധികമായുള്ള ബന്ധമാണ്. ഇന്ന് കേരളത്തിൽ ഉത്രാടം ആണെങ്കിൽ പോലും ദുഖദിനം ആയാണ് പാർട്ടി സഖാക്കൾ കാണുന്നതെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *