മോസ്‌കോ; റഷ്യ ഉക്രൈയിനു നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു. ഉക്രൈന്‍ വ്യോമസേനയാണ് ഇക്കാര്യം വ്യക്തമാക്കി യത്. ഇന്ന് രാവിലെ ഡിനിപ്രോ നഗരത്തിന് നേരെ റഷ്യ മിസൈല്‍ അയച്ചത്. റഷ്യയിലെ അസ്ട്രഖാന്‍ മേഖലയില്‍ നിന്ന് രാവിലെ 5 നും 7 നും ഇടയിലുമായിട്ടാണ് ഒമ്പത് മിസൈലുകള്‍ അയച്ചത്.
മറ്റ് എട്ട് മിസൈലുകളില്‍ ആറെണ്ണം വ്യോമ സേന തകര്‍ത്തിരുന്നു. റഷ്യന്‍ ഐസിബിഎമ്മുകള്‍ക്ക് 6,200 മൈലിലധികം ദൂരമുണ്ട്, കൂടാതെ ആണവായുധം വഹിക്കാന്‍ കഴിവുള്ളവയുമാണ്. ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യത്തില്‍ 1950-കളില്‍ സോവിയറ്റ് യൂണിയനും യുഎസും ആണവായുധങ്ങള്‍ ഉപയോഗിച്ച് പരസ്പരം ജനങ്ങളെ നേരിട്ട് ഭീഷണിപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമായി ഐസിബിഎമ്മുകള്‍ വികസിപ്പിച്ചെടുത്തിരുന്നു.
റഷ്യയുടെ ആണവായുധ ശേഖരത്തില്‍ 326 ഐസിബിഎമ്മുകള്‍ ഉണ്ടെന്നാണ് കണക്ക്. ഉക്രെയ്നില്‍ എവിടെയെങ്കിലും ‘ഗുരുതരമായ വ്യോമാക്രമണം’ ഉണ്ടാകുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാക്രമണം നടന്നത്.