ഐഫോൺ 17 സിരീസ് ഉടൻ പുറത്തിയേക്കുമെന്ന് സൂചന. സാധാരണ സിരീസ് പുറത്ത് ഇറങ്ങുന്നത് പോലെയായിരിക്കില്ല വലിയ മാറ്റങ്ങളാകും പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17 സീരീസിൽ ഉണ്ടാകുക എന്നതാണ് സൂചന. സിരീസിന്റെ പേരിലടക്കം മാറ്റം വരുത്തുമെന്നാണ് വിവരം. ‘ഐഫോണ്‍ 17 എയര്‍’ എന്നാണ് ഇതിന്‍റെ പേരായി പറഞ്ഞുകേള്‍ക്കുന്നത്. നിലവിലെ ഐഫോണ്‍ 16 സിരീസില്‍ അടക്കമുള്ള പ്ലസ് വേരിയന്‍റിന് പകരമാകും എയര്‍ വരിക എന്നും സൂചനയുണ്ട്.
ഐഫോണ്‍ 17 എയറിന്റെ ഫീച്ചേസ് വ്യക്തമാക്കുന്ന തരത്തിൽ ചില വീഡിയോകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ പറയുന്നത് പ്രകാരം ഐഫോണ്‍ 17 എയറിന് 1,299 ഡോളറും (ഏകദേശം 1,09,755 ഇന്ത്യന്‍ രൂപ), 1,500 ഡോളറും (ഏകദേശം 1,26,735) ആയിരിക്കും എന്നാണ് സൂചന.
പ്ലസ് വേരിയന്‍റിന് പകരമെത്തുന്ന എയര്‍ മോഡല്‍ കട്ടി കുറഞ്ഞതും 6.6 ഇഞ്ച് ഒഎല്‍ഇഡി (120Hz പ്രോ-മോഷന്‍ റിഫ്രഷ്) ഡിസ്‌പ്ലെയിലുള്ളതുമായിരിക്കും എന്നതാണ് പുറത്തുവന്ന ഒരു സൂചന. ഈ ഫോണിന് 24 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറ വരുമെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്ന്.
സിംഗിള്‍ ക്യാമറയായിരിക്കും പിന്‍ഭാഗത്ത് ഐഫോണ്‍ 17 എയറില്‍ വരാനിട. ഐഫോണ്‍ 16ലുള്ള 2x ടെലിഫോട്ടോ ഫീച്ചര്‍ വരും ഫോണിലും ഉണ്ടാവാനിടയുണ്ട് എന്നും വീഡിയോയില്‍ പറയുന്നു. ഇടത് ഭാഗത്ത് നിന്ന് ബാക്ക് പാനലിന്‍റെ മധ്യ ഭാഗത്തേക്ക് ക്യാമറ പാനല്‍ മാറ്റും എന്നതാണ് മറ്റൊരു വിവരം. 2025 സെപ്റ്റംബറില്‍ ഐ ഫോണ്‍ 17 സിരീസ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
ടൈറ്റാനിയം, അലുമിനിയം കോംബിനേഷനില്‍ അള്‍ട്രാ-തിന്‍ സ്‌മാര്‍ട്ട്ഫോണായിരിക്കും ഐഫോണ്‍ 17 എയര്‍. കൂടുതല്‍ മെച്ചപ്പെട്ട സ്ക്രീച്ച് റെസിസ്റ്റന്‍റ് ഈ ഫോണിനുണ്ടാകും എന്നും വീഡിയോയില്‍ അവകാശപ്പെടുന്നു. 2025ലെ ഐഫോണ്‍ മോഡലുകളില്‍ അണ്ടര്‍-ഡിസ്‌പ്ലെ ഫേസ് ഐഡി സാങ്കേതികവിദ്യ വരുമെന്ന് ഇതിനകം വിവരങ്ങളുണ്ട്.
ആപ്പിളിന്‍റെ ആദ്യത്തെ 5ജി, വൈ-ഫൈ ചിപ്പുകള്‍ ഉള്‍പ്പെടുത്തുന്ന ഫോണായിരിക്കും ഐഫോണ്‍ 17 എയര്‍ എന്നും പറയപ്പെടുന്നു. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളോടെ എ19 ചിപ്പോടെയായിരിക്കും ഐഫോണ്‍ 17 എയര്‍ വരികയെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു.