സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഓഫീസുകളിൽ സാമ്പത്തിക നിയന്ത്രണം ഒരുവർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് ഇക്കാര്യം ബാധകല്ലേയെന്ന ചോദ്യം ഉയരുകയാണ്.
സാമ്പത്തിക നിയന്ത്രണം എന്നുവെച്ചാൽ സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ തുടങ്ങിയ ചെലവുക്കൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഓഫീസ് ഉൾപ്പെടെയുള്ള സർക്കാർ സെക്രട്ടേറിയറ്റിൽ മോടിപിടിപ്പിക്കലും പെയിന്റടികളും ഒക്കെ തകൃതിയാണ്. നിർമ്മാണ തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പോലും ഏർപ്പെടുത്താതെയാണ് വളരെ ഉയരത്തിലുള്ള പെയിൻ്റിങ് വർക്കുകള്‍ പോലും നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സർക്കാർ സ്ഥാപനങ്ങൾ മോടി പിടിപ്പിക്കരുതെന്നുപറയുന്ന ധനവകുപ്പിന് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നാണ് ഉയരുന്ന ചോദ്യം. ഒരു വർഷത്തേക്ക് കൂടി സാമ്പത്തിക നിയന്ത്രണങ്ങൾ നീട്ടി നവംബർ 17 ന് കെ.എൻ. ബാലഗോപാൽ ഉത്തരവും ഇറക്കി. എന്നാൽ ഈ ഉത്തരവിന് യാതൊരു വിലയും നൽകുന്നില്ലെന്നാണ് സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങൾ തെളിയിക്കുന്നത്. ബാലഗോപാലും പിണറായിയും മന്ത്രിപ്പടയും വാണരളുന്ന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് പെയിന്റ് അടിക്കുന്ന ദൃശ്യങ്ങളാണ് മലയാളം മീഡിയ ലൈവിന് ലഭിച്ചത്. സെക്രട്ടറിയേറ്റിന്റെ സൗത്ത് ബ്ലോക്കിലെ പെയിന്റടി ദൃശ്യങ്ങളാണ് ലഭിച്ചത്.
Read Also: