മഅദനിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച ഹോം നഴ്സിനെ പിടികൂടി

എറണാകുളം: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ വീട്ടിൽ മോഷണം. മദനിയുടെ ഹോം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു.മഅദനിയുടെ വീട്ടിൽ നിന്ന് 4 പവൻ സ്വർണാഭരണവും 7500 രൂപയും മോഷ്ടി​ച്ച കേസിലാണ് അറസ്റ്റ്. അബ്ദുൽ നാസർ മഅദനിയുടെ കൊച്ചി കറുകപിള്ളിയിലെ വീട്ടിൽ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കടന്നുകളയാൻ ശ്രമിത്തവെയാണ് മദനിയുടെ ഹോം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റാമം ഷഹാന മൻസി​ലി​ൽ റംഷാദ് ഷാജഹാ(23)നാണ് എളമക്കര പൊലീസിന്‍റെ പിടിയിലായത്. രോഗ ബാധിതനായ മഅദനിയെ പരിചരിക്കാന്‍ നാല് മാസം മുന്‍പാണ് ഏജന്‍സി മുഖേന റംഷാദ് കറുകപിള്ളിയിലെ വീട്ടിലെത്തിയത്.

വീട്ടി​ൽ കഴി​യുന്ന മഅ്ദനി​യുടെ പി​താവി​നെ ശുശ്രൂഷി​ക്കാനായാണ് റംഷാദെത്തിയത്. ഇയാൾക്കെതി​രെ തി​രുവനന്തപുരത്ത് 35 കേസുകൾ നിലവിലുണ്ട്. കഴി​ഞ്ഞ ദി​വസം 7 പവൻ സ്വർണാഭരണവും പണവും കാണാതായതി​നെ തുടർന്ന് മഅ്‌ദനിയുടെ മകൻ സലാഹുദീൻ അയ്യൂബി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി​ നൽകി​യി​രുന്നു.

കിടപ്പുമുറിയിലെ അലമാരയ്‌ക്കുള്ളിൽ വെച്ചിരുന്ന സ്വര്‍ണവും പണവും കാണാനില്ലെന്ന് ഞായറാഴ്‌ചയാണ്‌ വീട്ടുകാർ അറിയുന്നത്. വീട്ടിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഹോം നഴ്‌സായ റംഷാദിനെ കസ്‌റ്റഡിയിലെടുത്ത്‌.

ഇന്നലെ റംഷാദിനെ പൊലീസ് സ്റ്റേഷനി​ൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തി​ൽ ഒളി​പ്പി​ച്ച നിലയിൽ 2 പവന്റെ കൈചെയി​ൻ കണ്ടെത്തി. ബാക്കി സ്വർണം വി​ൽക്കാനായി​ കൂട്ടുകാരന് നൽകിയെന്നാണ് പ്രതി പറയുന്നത്. കൂട്ടുകാരനായി​ തി​രച്ചി​ൽ നടത്തുകയാണെന്ന് പൊലീസ് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments